( www.truevisionnews.com ) വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ തക്കാളി ചർമ്മ സംരക്ഷണത്തിന് മികച്ചൊരു ഔഷധമാണ്. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും പലതരം ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനും തക്കാളി സഹായിക്കുന്നു. ഇതിന്റെ പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്:
വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് മാറ്റാൻ തക്കാളി നീര് ഏറെ ഫലപ്രദമാണ്. ചർമ്മത്തിലെ അധിക സെബം നിയന്ത്രിക്കുന്നതിലൂടെ മുഖത്തെ എണ്ണമയം കുറയ്ക്കാൻ സഹായിക്കുന്നു.
തക്കാളിയിലെ പ്രകൃതിദത്ത ആസിഡുകൾ മുഖക്കുരു കുറയ്ക്കാനും സുഷിരങ്ങൾ വൃത്തിയാക്കാനും സഹായിക്കും. ചർമ്മത്തിലെ വലിയ സുഷിരങ്ങൾ അടയ്ക്കാനും ചർമ്മത്തിന് മിനുസം നൽകാനും തക്കാളി ഉപയോഗിക്കുന്നത് നല്ലതാണ്.
മുഖത്തെ കറുത്തപ്പാടുകൾ മാറ്റാൻ തക്കാളി ഉപയോഗിക്കേണ്ട വിധം
- ഒരു ടേബിൾസ്പൂൺ തക്കാളി പൾപ്പ് ഒരു ടേബിൾസ്പൂൺ തേനും ഒരു ടേബിൾസ്പൂൺ തൈരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക.
- ഒരു ടേബിൾസ്പൂൺ തക്കാളി നീര് ഒരു ടേബിൾസ്പൂൺ കടലമാവുമായി യോജിപ്പിച്ച ശേഷം പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ടാൻ നീക്കം ചെയ്യാൻ മികച്ചതാണ് ഈ പാക്ക്.
- ഒരു ടേബിൾസ്പൂൺ തക്കാളി പൾപ്പ്ഒരു ടേബിൾസ്പൂൺ മുൾട്ടാനി മിട്ടിയുമായി യോജിപ്പിച്ച് ഫേസ് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും മികച്ചതാണ് ഈ പാക്ക്.
- ഒരു ടേബിൾസ്പൂൺ തക്കാളി പൾപ്പ് ഒരു ടേബിൾസ്പൂൺ അരിപ്പൊടിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
Want glowing skin? It's easy if you have tomatoes at home





































