ചൂട് കൂടുമ്പോൾ ജാഗ്രത; മനുഷ്യശരീരത്തിന് താങ്ങാനാവുന്നത് എത്ര ഡിഗ്രി വരെ?

ചൂട് കൂടുമ്പോൾ ജാഗ്രത; മനുഷ്യശരീരത്തിന് താങ്ങാനാവുന്നത് എത്ര ഡിഗ്രി വരെ?
Apr 26, 2026 04:26 PM | By Fidha Parvin

(truevisionnews.com) വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത വേണം. ഓരോ ദിവസം കഴിയുന്തോറും താപനില ഉയരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

 അന്തരീക്ഷത്തിലെ ചൂട് അമിതമായി ഉയരുന്നത് സൂര്യതാപം  പോലുള്ള അവസ്ഥകളിലേക്ക് നയിക്കാം. ചൂട് ഒരു പരിധിക്കപ്പുറം കൂടിയാൽ ശരീരത്തിന് സ്വന്തം താപനില ക്രമീകരിക്കാൻ കഴിയാതെ വരികയും ആന്തരിക പ്രവർത്തനങ്ങൾ തകരാറിലാകുകയും ചെയ്യും. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുകയും ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

മനുഷ്യശരീരത്തിന് എത്രത്തോളം ചൂട് താങ്ങാനാകുമെന്ന കാര്യത്തിൽ പുതിയ കണ്ടെത്തലുകളുമായി ഗവേഷകർ. ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും  ചേർന്നുള്ള അവസ്ഥയെയാണ് ശരീരത്തിന് എത്രത്തോളം ചൂട് സഹിക്കാനാകുമെന്ന് നിശ്ചയിക്കാൻ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഇതിനെ 'വെറ്റ് ബൾബ്' ( താപനില എന്ന് വിളിക്കുന്നു.

 35°C വരെയുള്ള വെറ്റ് ബൾബ് താപനില മനുഷ്യർക്ക് സഹിക്കാനാകുമെന്നായിരുന്നു നേരത്തെയുള്ള കരുതിയിരുന്നത്. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പഠനങ്ങൾ പ്രകാരം, വെറ്റ് ബൾബ് താപനില 30°C മുതൽ 31°C എത്തുമ്പോൾ തന്നെ മനുഷ്യശരീരം അപകടാവസ്ഥയിലാകും.

എന്തുകൊണ്ട് ഇത് അപകടകരം?

ഈ പരിധിക്കപ്പുറം ചൂട് ഉയരുമ്പോൾ, സ്വയം തണുപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക സംവിധാനം (പ്രധാനമായും വിയർപ്പ് വഴി) പരാജയപ്പെടുന്നു. ഇത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചേക്കാം.

വരണ്ട ചൂടില്‍, വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍, വിയര്‍പ്പ് അത്ര എളുപ്പത്തില്‍ ബാഷ്പീകരിക്കപ്പെടുന്നില്ല. ഇതിനര്‍ത്ഥം താഴ്ന്ന താപനിലയില്‍ പോലും ശരീരം വേഗത്തില്‍ ചൂടാകാന്‍ സാധ്യതയുണ്ട് എന്നാണ്. ഇത് 45 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ഉള്ള വരണ്ട ചൂടിനേക്കാള്‍ അപകടകരമാണ്.

ശരീരം എപ്പോഴാണ് അപകടമേഖലയില്‍ പ്രവേശിക്കുന്നത്

ശരീര താപനില 40 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞാല്‍, ഹീറ്റ് സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഗുരുതരമാകും. ഈ ഘട്ടത്തില്‍, ശരീരത്തിന്റെ തണുപ്പിക്കല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുന്നു. ഇത് തലകറക്കം, ആശയക്കുഴപ്പം, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ചികിത്സിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇത് മാരകമായേക്കാം.

പ്രധാന അവയവങ്ങളെ ബാധിക്കുന്നത്

അമിതമായ ചൂട് നിങ്ങളെ അസ്വസ്ഥരാക്കുക മാത്രമല്ല അത് നിങ്ങളുടെ പ്രധാന അവയവങ്ങളെയും ബാധിക്കും. തലച്ചോറ് വീര്‍ക്കുകയും ആശയക്കുഴപ്പത്തിലേക്കോ അപസ്മാരത്തിലേക്കോ നയിക്കുകയും ചെയ്യും. ഹൃദയം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഹീറ്റ് സ്‌ട്രോക്ക് (ഉഷ്ണബാധ)ഉണ്ടാകുന്നത് എങ്ങനെ

മനുഷ്യ ശരീരത്തിന് ചൂട് നിയന്ത്രിക്കാന്‍ സ്വാഭാവിക സംവിധാനങ്ങള്‍ ഉണ്ട്. വിയര്‍ക്കുക, രക്തക്കുഴലുകളുടെ സങ്കോചം എന്നിവയിലൂടെയെല്ലാമാണ് ചൂട് നിയന്ത്രിക്കപ്പെടുന്നത്. മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസ് എന്ന അവയവമാണ് ഇതിന് സഹായിക്കുന്നത്. എന്നാല്‍ അത്യധികം ചൂടും ഈര്‍പ്പവും ഉള്ള സാഹചര്യത്തില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കില്ല. അതിന്റെ ഫലമായാണ് ഹീറ്റ് സ്ട്രാക്ക് ഉണ്ടാകുന്നത്. ശരീരതാപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലായി ഉയര്‍ന്നാല്‍ ഹീറ്റ് സ്‌ട്രോക്ക് ഉണ്ടാവുകയും മരണത്തിന് വരെ കാരണമാവുകയും ചെയ്യും.

ഹീറ്റ് സ്‌ട്രോക്ക് ലക്ഷണങ്ങള്‍

ശരീരത്തിന് വളരെ ഉയര്‍ന്ന താപനില

വിയര്‍പ്പ് കുറയുകയും നില്‍ക്കുകയോ ചെയ്യുക

തല ചുറ്റല്‍, ബോധക്ഷയം

ചര്‍മ്മം വരണ്ടിരിക്കുക

ഹൃദയമിടിപ്പ് വേഗത്തിലാവുക

(ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം രോഗിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കേണ്ടതാണ് )

എങ്ങനെ രക്ഷനേടാം

ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക.

കനം കുറഞ്ഞതും വെളുത്ത നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്ത് പോകുമ്പോള്‍ കുട, തൊപ്പി,സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.

രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കുക.

പകല്‍ സമയത്ത് കുട്ടികള്‍ കളിക്കാന്‍ പോകുന്നത് ഒഴിവാക്കുക.

Be careful when the heat increases; How many degrees can the human body withstand?

Next TV

Related Stories
ഒട്ടിയ കവിളുകൾ മാറി മുഖം തുടുക്കാൻ: ഇതാ ചില ലളിതമായ പ്രകൃതിദത്ത വഴികൾ

May 2, 2026 04:35 PM

ഒട്ടിയ കവിളുകൾ മാറി മുഖം തുടുക്കാൻ: ഇതാ ചില ലളിതമായ പ്രകൃതിദത്ത വഴികൾ

ഒട്ടിയ കവിളുകൾ മാറി മുഖം തുടുക്കാൻ: ഇതാ ചില ലളിതമായ പ്രകൃതിദത്ത...

Read More >>
ലൈംഗിക സംതൃപ്തി ശരീരത്തിന് നൽകുന്ന അഞ്ച് പ്രധാന ഗുണങ്ങൾ; അറിയേണ്ടതെല്ലാം

May 2, 2026 02:57 PM

ലൈംഗിക സംതൃപ്തി ശരീരത്തിന് നൽകുന്ന അഞ്ച് പ്രധാന ഗുണങ്ങൾ; അറിയേണ്ടതെല്ലാം

രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം കൊണ്ടുളള ഗുണങ്ങൾ...

Read More >>
Top Stories










News Roundup