സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി
Mar 4, 2026 01:13 PM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിട്ടുനൽകാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ആറ്റുകാൽ പൊങ്കാല സമയത്ത് ഭക്തരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്കൂൾ മൈതാനം ഉപയോഗിക്കുകയും 400 മുതൽ 500 രൂപ വരെ അനധികൃതമായി പിരിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. കുറ്റക്കാരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു.

സ്കൂൾ പ്രവൃത്തിസമയങ്ങളിൽ വിദ്യാർത്ഥികളല്ലാത്ത പുറത്തുനിന്നുള്ളവർക്ക് ക്യാമ്പസിനുള്ളിൽ പ്രവേശനമില്ലെന്ന ഉത്തരവ് നിലവിലുണ്ട്. സ്കൂൾ വളപ്പിനുള്ളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തട്ടുകടകൾ നീക്കം ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ, പേരെന്റ് ടീച്ചേഴ്സ് അസോസിയേഷൻ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങൾക്കായി പുതിയ ബൈലോ തയ്യാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ പിടിഎയുടെ പ്രവർത്തനശൈലിയിൽ കൊണ്ടുവരും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കമ്മിറ്റികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അത്തരം സമിതികളെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Minister V. Sivankutty issues strict directive on parking in school compounds.

Next TV

Related Stories
'ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല' -വിഡി സതീശൻ

Mar 4, 2026 01:42 PM

'ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല' -വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും, വിഡി...

Read More >>
അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

Mar 4, 2026 01:05 PM

അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ...

Read More >>
എ പത്മകുമാറും ജയിലിന് പുറത്തേക്ക്.....! ശബരിമല സ്വർണക്കൊള്ള, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം

Mar 4, 2026 11:35 AM

എ പത്മകുമാറും ജയിലിന് പുറത്തേക്ക്.....! ശബരിമല സ്വർണക്കൊള്ള, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം

എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ശബരിമല സ്വർണക്കൊള്ള, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക...

Read More >>
Top Stories

News Roundup