വയനാട്: ( www.truevisionnews.com ) കൃഷിയിടത്തിൽ യുവാവ് മരിച്ചത് കാട്ടാന ആക്രമണത്തിൽ എന്ന് സ്ഥിരീകരണം. മരണകാരണം ആന്തരിക അവയവങ്ങളിലെ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വടക്കനാട് സ്വദേശി രജീവിൻ്റെ ഇടുപ്പെല്ലും ശ്വാസകോശവും തകർന്നിരുന്നു. രക്തസ്രാവവും കണ്ടെത്തി.
രജീവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഇപ്പോൾ നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പ്രദേശത്ത് നാശം വിതയ്ക്കുന്ന കാട്ടനയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ വടക്കനാട് സ്വദേശി രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനടുത്തുള്ള പറമ്പിൽ ആണ് രജീവനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് വീണ് കിടക്കുന്നത് കണ്ടത്. സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു.
damage to internal organs death of young man in wayanad confirmed to be due to wild elephant attack




























.jpeg)





