വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ കേസ്

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ കേസ്
Mar 4, 2026 12:57 PM | By Krishnapriya S R

മലപ്പുറം: (truevisionnews.com) വിദേശരാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പും മനുഷ്യക്കടത്തും നടത്തിയതായി മലപ്പുറത്തെ ട്രാവൽ ഏജൻസിക്കെതിരെ പരാതി.

കൊണ്ടോട്ടി ഒന്നാം മൈലിൽ പ്രവർത്തിക്കുന്ന ഏജൻസിക്കെതിരെ തൃശൂർ ചാലക്കുടി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. ഈ സ്ഥാപനത്തിലൂടെ വഞ്ചിതരായ മുപ്പതോളം പേരാണ് നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓസ്‌ട്രേലിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 7.45 ലക്ഷം രൂപ നൽകി വിദേശത്തെത്തിയ തൃശൂർ സ്വദേശിനിക്ക് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല, ഭക്ഷണവും താമസവുമില്ലാതെ ദുരിതത്തിലാവുകയും ചെയ്തു.

ഏജൻസിയുടെ വാക്കുകേട്ട് പോയ പലർക്കും കുറഞ്ഞ കൂലിക്ക് കൃഷിയിടങ്ങളിലും മറ്റും കഠിനമായ ജോലി ചെയ്യേണ്ടി വന്നതായും പരാതിക്കാർ പറയുന്നു. ഒടുവിൽ നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് പലരും കഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയത്.

ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി എത്തിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Case filed against travel agency in Malappuram

Next TV

Related Stories
'ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല' -വിഡി സതീശൻ

Mar 4, 2026 01:42 PM

'ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല' -വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും, വിഡി...

Read More >>
സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

Mar 4, 2026 01:13 PM

സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി....

Read More >>
അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

Mar 4, 2026 01:05 PM

അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ...

Read More >>
എ പത്മകുമാറും ജയിലിന് പുറത്തേക്ക്.....! ശബരിമല സ്വർണക്കൊള്ള, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം

Mar 4, 2026 11:35 AM

എ പത്മകുമാറും ജയിലിന് പുറത്തേക്ക്.....! ശബരിമല സ്വർണക്കൊള്ള, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം

എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ശബരിമല സ്വർണക്കൊള്ള, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക...

Read More >>
Top Stories

News Roundup