സ്വകാര്യ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള നീക്കം പാളി; സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ച് കവർച്ച നടത്തിയ 8 അംഗ സംഘം പിടിയിൽ

സ്വകാര്യ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള നീക്കം പാളി; സ്പാ നടത്തിപ്പുകാരിയെ ആക്രമിച്ച് കവർച്ച നടത്തിയ 8 അംഗ സംഘം പിടിയിൽ
Mar 4, 2026 02:40 PM | By Anusree vc

തൃശൂര്‍: (truevisionnews.com) കണിമംഗലത്ത് സ്പാ നടത്തിപ്പുകാരിയെ വീടുകയറി ആക്രമിച്ച് സ്വർണ്ണവും പണവും ഫോണുകളും കവർന്ന കേസിൽ എട്ടുപേർ പിടിയിലായി. സ്ഥാപനത്തിലെ മുൻ ജീവനക്കാരി ഉൾപ്പെടെയുള്ള സംഘമാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കർണാടക രജിസ്ട്രേഷനിലുള്ള കാറിലെത്തിയ മൂന്ന് യുവതികൾ, രണ്ട് ട്രാൻസ്‌ജെൻഡർമാർ, രണ്ട് പുരുഷന്മാർ എന്നിവരടങ്ങുന്ന സംഘമാണ് സ്പാ നടത്തിപ്പുകാരിയുടെ വീട്ടിലെത്തിയത്.

ബെംഗളൂരു, കോയമ്പത്തൂര്‍ സ്വദേശികളായിരുന്നു സംഘാംഗങ്ങള്‍. സംഘത്തിലൊരാള്‍ ഒരു മാസം മുമ്പ് സ്പായില്‍ ജോലി ചെയ്തിരുന്നു. ജോലിയില്‍ നിന്ന് പോയതിനുശേഷമാണ് തന്‍റെ സ്വകാര്യ വീഡിയോകള്‍ സ്പാ നടത്തിപ്പുകാരിയുടെ കൈയ്യിലുണ്ടെന്ന് കര്‍ണാടക സ്വദേശിനിയായ യുവതിക്ക് മനസ്സിലാക്കുന്നത്. തുടര്‍ന്നാണ് ബന്ധുക്കളും സുഹൃത്തുക്കളുമായ സംഘത്തെക്കൂട്ടി തൃശൂരെത്തിയത്.

കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറിലും ബൈക്കിലുമായാണ് സംഘം എത്തിയത്. സ്പാ നടത്തിപ്പുകാരിയുടെ വീടിന് സമീപം കാത്തു കിടന്ന സംഘം രാത്രി പന്ത്രണ്ടരയോടെ വീട്ടില്‍ കയറി. സ്പാ നടത്തിപ്പുകാരിയും മറ്റു മൂന്നു യുവതികളുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഇവരെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കി. ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണം കവര്‍ന്നു. ഗൂഗിള്‍ പേ ആയി 20000 രൂപയും അയപ്പിച്ചു. സംഘം മടങ്ങിയതിന് പിന്നാലെ സ്പാ നടത്തിപ്പുകാരി പൊലീസിനെ വിവരമറിയിച്ചു. ഇവര്‍ നല്‍കിയ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ സംഘം ദേശീയ പാതയില്‍ പട്ടികാടിന് സമീപത്തുവച്ച് പ്രതികളെ പിടികൂടി. സ്പാ നടത്തിപ്പിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Gang of 8 arrested for assaulting and robbing spa operator

Next TV

Related Stories
മലയാളം ഇനി ഭരണഭാഷ; ചരിത്രപരമായ ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു

Mar 4, 2026 03:56 PM

മലയാളം ഇനി ഭരണഭാഷ; ചരിത്രപരമായ ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു

'മലയാള ഭാഷാ ബിൽ-2025'ന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം...

Read More >>
സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

Mar 4, 2026 03:30 PM

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്, അംഗത്വം നൽകി രാജീവ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

Mar 4, 2026 03:20 PM

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള, തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം...

Read More >>
'ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല' -വിഡി സതീശൻ

Mar 4, 2026 01:42 PM

'ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല' -വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും, വിഡി...

Read More >>
സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

Mar 4, 2026 01:13 PM

സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി....

Read More >>
അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

Mar 4, 2026 01:05 PM

അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ...

Read More >>
Top Stories

Entertainment News