മസ്‌കത്ത്: (gcc.truevisionnews.com) ഇന്ത്യയ്ക്കും ഒമാനും ഇടയിലുള്ള വ്യോമഗതാഗതം കൂടുതൽ സജീവമാകുന്നു. പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും ചൊവ്വാഴ്ച മുതൽ മുംബൈ–മസ്‌കത്ത് സർവീസുകൾ പുനരാരംഭിച്ചു. മേഖലയിലെ വ്യോമപാതകളിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെയാണ് സർവീസുകൾ പഴയപടിയാക്കാൻ വിമാനക്കമ്പനികൾ തീരുമാനിച്ചത്.
മുംബൈ -മസ്‌കത്ത് -മുംബൈ റൂട്ടിലെ ചൊവ്വാഴ്ച രാത്രി നിശ്ചയിച്ചിരുന്ന സർവീസ് ടിക്കറ്റുകൾ കഴിഞ്ഞദിവസം വിൽപ്പനക്കായിവെച്ച ഇൻഡിഗോ പദ്ധതി പ്രകാരം സർവീസ് നടത്തുമെന്നും കമ്പനി യാത്രക്കാരെയും ട്രാവൽ പങ്കാളികളെയും അറിയിച്ചു. 6E1267 നമ്പർ വിമാനമാണ് മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് സർവീസ് നടത്തുക. 6E1268 നമ്പർ വിമാനം മസ്‌കത്തിൽ നിന്ന് മുംബൈയിലേക്കും സർവീസ് നടത്തും.
മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ വ്യാപിച്ചതും താൽക്കാലിക വ്യോമപാത നിയന്ത്രണങ്ങളും മൂലമുണ്ടായിരുന്ന സർവീസ് തടസ്സങ്ങൾക്കു പിന്നാലെ വിവിധ വിമാനക്കമ്പനികൾ തെരഞ്ഞെടുത്ത റൂട്ടുകളിൽ റൂട്ടുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു വരികയാണ്. കൃത്യമായ പദ്ധതിപ്രകാരമാണ് സർവിസ് പുനരാരംഭിക്കുന്നതെന്നും സുരക്ഷക്ക് മുൻഗണന നൽകുന്നതായും ഇൻഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് സർവീസ് സംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് യാത്രക്കാരോട് നിർദേശിച്ചു. യാത്രക്കാരുമായി രജിസ്റ്റർ ചെയ്ത വിവരങ്ങൾ വഴി നേരിട്ട് ബന്ധപ്പെടുമെന്നും കമ്പനി വ്യക്തമാക്കി.
Mumbai-Muscat flight services resume

































