റമദാനിൽ ഷാർജയിൽ 17 പുതിയ പള്ളികൾ കൂടി; 9000 വിശ്വാസികൾക്ക് ഒരേസമയം ആരാധനാ സൗകര്യം

റമദാനിൽ ഷാർജയിൽ 17 പുതിയ പള്ളികൾ കൂടി; 9000 വിശ്വാസികൾക്ക് ഒരേസമയം ആരാധനാ സൗകര്യം
Mar 4, 2026 12:24 PM | By Anusree vc

ഷാർജ: (gcc.truevisionnews.com) വിശ്വാസികൾക്കായി ഈ റമദാനിൽ 17 പുതിയ പള്ളികൾ കൂടി തുറക്കാനൊരുങ്ങി ഷാർജ ഇസ്ലാമിക കാര്യ വകുപ്പ്. ഈ വർഷം തുടക്കം മുതൽ റമദാൻ അവസാനിക്കുന്നതുവരെയുള്ള കാലയളവിൽ വിവിധ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി പള്ളികളുടെ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാർജ സിറ്റിയിൽ 11 പള്ളിയും അൽ ഹംറിയയിൽ ഒന്നും മധ്യ മേഖലയിൽ നാലും കിഴക്കൻ മേഖലയിൽ ഒരു പള്ളിയുമാണ് തുറക്കുന്നത്. 17 പള്ളികളിലായി മൊത്തം 9000 പുരുഷ, വനിത ആരാധകരെ ഉൾകൊള്ളാനാവും.

അതത് പ്രദേശങ്ങളിലെ വിശ്വാസികൾക്ക് സമാധാനത്തോടെ വിശ്വാസപരമായ കർമങ്ങൾ നിർവഹിക്കാൻ ഇതുവഴി സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നഗര വികസനത്തിനും ജനസംഖ്യ വർധനവിനും അനുസരിച്ച് പള്ളികൾ നിർമിക്കുന്നതിനും ആത്മീയ അന്തരീക്ഷം നൽകുന്നതിനും വിശ്വാസികൾക്കും റമദാൻ വ്രതമെടുക്കുന്നവർക്കും ആശ്വാസം ഉറപ്പുവരുത്തുന്നതിനും നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.

പള്ളികളുടെ സംരക്ഷണത്തിലും സമൂഹത്തിൽ അതിന്‍റെ പങ്ക് ശക്തിപ്പെടുത്തുന്നതിലും സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകളാണ് പുതിയ തീരുമാനം പ്രതിഫലിക്കുന്നതെന്ന് ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗവും ഡിപാർട്ട്മെന്‍റ് ഓഫ് ഇസ്ലാമിക അഫേഴ്സ് ചെയർമാനുമായ ഡോ. ഇസ്സ സെയ്ഫ് ബിൻ ഹൻസൽ പറഞ്ഞു. പുതുതായി തുറന്ന പള്ളികൾ വലിപ്പത്തിലും വാസ്തുവിദ്യയിലും വിത്യസ്ത പുലർത്തുന്നവയാണ്. യഥാർഥ ഇസ്ലാമിക വാസ്തുവിദ്യകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ഇവയുടെ രൂപകൽപനയെന്നും ഓരോ മേഖലയിലേയും നഗര സവിശേഷതകൾ പ്രതിഫലിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

17 new mosques open in Sharjah during Ramadan; 9,000 worshippers can worship at the same time

Next TV

Related Stories
ഇറാന്റെ ആക്രമണം; ഖത്തറിൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ നടത്തുന്നതിനെതിരെ ജാ​ഗ്ര​താ നി​ർ​ദേ​ശം

Mar 4, 2026 01:33 PM

ഇറാന്റെ ആക്രമണം; ഖത്തറിൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ നടത്തുന്നതിനെതിരെ ജാ​ഗ്ര​താ നി​ർ​ദേ​ശം

ഇറാന്റെ ആക്രമണം, ഖത്തറിൽ വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ നടത്തുന്നതിനെതിരെ ജാ​ഗ്ര​താ...

Read More >>
മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Mar 4, 2026 12:44 PM

മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

മുൻ പ്രവാസി നാട്ടിൽ...

Read More >>
മുംബൈ–മസ്‌കത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാർക്ക് ആശ്വാസമായി ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും

Mar 4, 2026 12:33 PM

മുംബൈ–മസ്‌കത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാർക്ക് ആശ്വാസമായി ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും

മുംബൈ–മസ്‌കത്ത് വിമാന സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാർക്ക് ആശ്വാസമായി ഇൻഡിഗോയും എയർ ഇന്ത്യ...

Read More >>
ഒമാനിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം; വ്യാഴാഴ്ച വരെ മഴയ്ക്കും കാലാവസ്ഥാ മാറ്റത്തിനും സാധ്യത

Mar 4, 2026 12:15 PM

ഒമാനിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം; വ്യാഴാഴ്ച വരെ മഴയ്ക്കും കാലാവസ്ഥാ മാറ്റത്തിനും സാധ്യത

ഒമാനിൽ താഴ്ന്ന മർദ്ദപാതയുടെ സ്വാധീനം വ്യാഴാഴ്ച വരെ മഴയ്ക്കും കാലാവസ്ഥാ മാറ്റത്തിനും...

Read More >>
ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം; ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് സംഘങ്ങളെ പിടികൂടി

Mar 4, 2026 10:57 AM

ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം; ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് സംഘങ്ങളെ പിടികൂടി

ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം, ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് സംഘങ്ങളെ...

Read More >>
കുവൈത്തിൽ ഒരു മരണം; ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

Mar 4, 2026 08:02 AM

കുവൈത്തിൽ ഒരു മരണം; ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

കുവൈത്തിൽ ഒരു മരണം, ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുകാരിക്ക്...

Read More >>
Top Stories

News Roundup