'ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല' -വിഡി സതീശൻ

'ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കും; എസ്ഐടിക്ക് ഇനി പ്രസക്തിയില്ല' -വിഡി സതീശൻ
Mar 4, 2026 01:42 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ഐടിക്ക് ഇനി പ്രസക്തിയില്ലെന്നും എല്ലാവർക്കും ജാമ്യം നേടി പുറത്തിറങ്ങാൻ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ എസ്ഐടി തയാറായില്ല. പ്രാഥമിക കുറ്റപത്രം നൽകാൻ എസ്ഐടിക്ക് കഴിഞ്ഞില്ല. അകത്തുള്ളവരെ രക്ഷിച്ചില്ലെങ്കിൽ പുറത്തുള്ളവർ കുടുങ്ങും.

തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുവതീ പ്രവേശനത്തിൽ സത്യവാങ്ങ്മൂലം നൽകുന്നത് സർക്കാർ വൈകിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. ഇപ്പോൾ നവോത്ഥാനവുമില്ല, സ്ത്രീ പ്രവേശനവുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം യുഡിഎഫിന്റെ പുതു യുഗയാത്ര തിരുവനന്തപുരം ജില്ലയിൽ പര്യടനം ആരംഭിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യാത്രയ്ക്ക് വർക്കലയിൽ ആയിരുന്നു ജില്ലയിലെ ആദ്യ സ്വീകരണം. ഇന്നും നാളെയും യാത്ര ജില്ലയിൽ പര്യടനം നടത്തും. സംഘപരിവാറിന്റെ അതേ പാതയിലാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വർഗീയതയ്ക്ക് പിണറായി തിരികൊളുത്തി എന്നും ഏത് കൊല കൊമ്പൻ വർഗീയത പറഞ്ഞാലും യുഡിഎഫ് എതിർക്കും എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഈ നിലപാട് മതേതര കേരളം അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

vd satheesan says sabarimala gold robbery case will end without any progress

Next TV

Related Stories
മലയാളം ഇനി ഭരണഭാഷ; ചരിത്രപരമായ ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു

Mar 4, 2026 03:56 PM

മലയാളം ഇനി ഭരണഭാഷ; ചരിത്രപരമായ ഭാഷാ ബില്ലിൽ ഗവർണർ ഒപ്പിട്ടു

'മലയാള ഭാഷാ ബിൽ-2025'ന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം...

Read More >>
സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

Mar 4, 2026 03:30 PM

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്, അംഗത്വം നൽകി രാജീവ്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

Mar 4, 2026 03:20 PM

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ള, തന്ത്രി കണ്ഠര് രാജീവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം...

Read More >>
സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

Mar 4, 2026 01:13 PM

സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി. ശിവൻകുട്ടി

സ്കൂൾ കോമ്പൗണ്ടുകളിൽ പാർക്കിങ് പാടില്ല; കർശന നിർദ്ദേശവുമായി മന്ത്രി വി....

Read More >>
അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

Mar 4, 2026 01:05 PM

അങ്കമാലിയിലെ അപകടം: ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി

ജാസ്ലിയയെ ഇടിച്ച കാർ കണ്ടെത്തി, ഡ്രൈവർ കോട്ടയം സ്വദേശി; സിസിടിവി ദൃശ്യങ്ങൾ...

Read More >>
Top Stories

Entertainment News