റിയാദ്: ( gcc.truevisionnews.com ) റിയാദിലെ ശുമൈസിയിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ പിഞ്ചുമകൻ മരിച്ചു. ആലുവ സ്വദേശി കബീർ - സിൽസിലത്ത് ദമ്പതികളുടെ മകൻ യഹിയ (ഒന്നര വയസ്സ്) ആണ് മരിച്ചത്. ശുമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.
റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ദീർഘകാലമായി റിയാദിലുള്ള ദമ്പതികൾക്ക് ബിലാല്‍, ഇക്ബാല്‍, ഹിബ കബീര്‍ എന്നീ മക്കൾ കൂടിയുണ്ട്. നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഷറഫു തേഞ്ഞിപ്പലം, ഫർഹാൻ കാരക്കുന്ന്, ജുനൈദ് താനൂർ, സെബി (ശുമൈസി ആശുപത്രി) എന്നിവരോടൊപ്പം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രവർത്തകരും രംഗത്തുണ്ട്.
Malayali baby dies in Riyadh

































