Feb 7, 2026 01:44 PM

യുഎഇ: ( gcc.truevisionnews.com ) ദുബായിലെ സ്കൂൾ പരിസരങ്ങളിൽ ഇ സ്കൂട്ടറുകൾക്കും മോട്ടോറൈസ്ഡ് വാഹനങ്ങൾക്കും കർശന നിയന്ത്രണങ്ങളും നിരോധനവും ഏർപ്പെടുത്തി. യുഎഇയിൽ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് സ്കൂളുകൾ ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്.

കൂടാതെ ദുബായ് ഇന്റർനാഷണൽ അക്കാദമി ഫെബ്രുവരി 9 മുതൽ കാമ്പസിൽ ഇ സ്കൂട്ടറുകൾക്കും ഇ ബൈക്കുകൾക്കും നിരോധനം ഏർപ്പെടുത്തിയതായും അറിയിച്ചു. ഒപ്പം ജെംസ് എഡ്യൂക്കേഷന്റെ ഭാഗമായ സ്കൂളും കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സ്കൂൾ ഗേറ്റുകളിൽ വിദ്യാർത്ഥികൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത് അപകടകരമായ രീതിയിലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം ചില മുന്നറിയിപ്പുകൾ പ്രകാരം നിരോധിത വാഹനങ്ങൾ കണ്ടുകെട്ടുകയും സുരക്ഷാ നയങ്ങൾ ലംഘിച്ചാൽ വിദ്യാർത്ഥികൾ അധികാരികളെ അറിയിക്കുകയും ചെയ്യുമെന്നാണ് യുഎഇയിലെ അധികൃതരുടെ നിലപാട്. കൂടാതെ നിയമം ലംഘിച്ച് കൊണ്ടുവരുന്ന സ്കൂട്ടറുകൾ സ്കൂൾ അധികൃതർ കണ്ടുകെട്ടുകയും. രക്ഷിതാക്കൾ നേരിട്ട് എത്തിയാൽ മാത്രമേ ഇത് തിരികെ നൽകൂകയുള്ളു.

16 വയസ്സിൽ താഴെയുള്ള കുട്ടികൾ ഇ സ്കൂട്ടർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിനെയോ മറ്റ് അധികൃതരേയോ വിവരമറിയിക്കുമെന്നും സ്കൂളുകൾ വ്യക്തമാക്കി. കൂടാതെ ഡൽഹി പ്രൈവറ്റ് സ്കൂൾ പോലുള്ള സ്ഥാപനങ്ങൾ നിയമലംഘകർക്ക് ' യെല്ലോ കാർഡ്' നൽകാനും ഇത് ആവർത്തിച്ചാൽ സസ്പെൻഷൻ നൽകാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

യുഎഇയിലെ ഇ സൂട്ടറുകളുടെ അപകടങ്ങൾ നോക്കുമ്പോൾ ഇത് നേരത്തെ നിരോധിക്കേണ്ട സമയം കഴിഞ്ഞെന്നാണ് ആളുകൾ പറയുന്നത്. കൂടാതെ 2024 ൽ ഇ-സ്കൂട്ടറുകൾ ഉൾപ്പെട്ട 254 അപകടങ്ങളിലായി 10 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും 2025-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ മാത്രം 13 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തെന്നും അറിയിച്ചു,

അതേസമയം മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ ഇ ബൈക്കുകൾ ഓടിക്കുന്ന നിരവധി കൗമാരക്കാരെയാണ് ദുബായ് പോലീസ് പിടികൂടിയിട്ടുള്ളത്. ഇതിൽ ഹെൽമെറ്റ് ഇല്ലാതെയും, ഹെഡ്‌ഫോണുകൾ വെച്ചും, ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും യാത്ര ചെയ്യുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ ഓരോ യുഎഇ നിവാസിയും എന്താണ് യുഎഇയിലെ ഇ സ്കൂട്ടർ നിയമമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 16 വയസ്സ് പൂർത്തിയായ ഒരാൾക്ക് മാത്രമേ ഇത് ഓടിക്കാൻ അനുവാദമുള്ളൂ. ഒപ്പം ആർടിഎ നൽകുന്ന ഇ-സ്കൂട്ടർ പെർമിറ്റോ ഡ്രൈവിംഗ് ലൈസൻസോ നിർബന്ധമായും ഉണ്ടായിരിക്കുകയും വേണം.

UAE imposes strict restrictions on e-scooters to reduce speed

Next TV

Top Stories










News Roundup