മസ്കത്ത്: (gcc.truevisionnews.com) ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി ഒന്നാം മൈലിൽ ചുക്കുട്ടൻ വീട്ടിൽ മുഹമ്മദ് റിഫാസ് (23) ആണ് മരിച്ചത്. ബർക്ക മുറൈസി അൽ അഹ്‍ലി മോഡേൺ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.
എട്ടു മാസം മുമ്പാണ് റിഫാസ് ഒമാനിലെത്തിയത്. പിതാവ്: പരേതനായ അബ്ദുൽ ലത്തീഫ്. മാതാവ്: ഫൗസിയ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Malayali youth dies of heart attack in Oman
























.jpeg)








