റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്നും ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിയാദ്, നജ്‌റാൻ, ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന എന്നീ പ്രവിശ്യകളിലും ഹാഇൽ, ഖസീം എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വർഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.
മഴയ്ക്ക് പിന്നാലെ ഈ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കാം. ചെങ്കടലിൽ മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ബാബ് അൽ മന്ദബ് കടലിടുക്ക്, അഖബ ഗൾഫ് എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗത 45 കിലോമീറ്റർ വരെ ഉയർന്നേക്കാം. താഴ്വരകളിലും വാദികളിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും പോകുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Heavy rain expected in various provinces of Saudi Arabia today




























