സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ ഇടിവ്; 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ
Apr 13, 2026 04:19 PM | By Fidha Parvin

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ നിരക്കിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം, വിദേശികൾ നാട്ടിലേക്ക് അയച്ച തുക 1,255 കോടി റിയാലായി കുറഞ്ഞു. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 

സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണിത്. 2025 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് പണമയക്കൽ നിരക്കിൽ രണ്ട് ശതമാനത്തിെൻറ കുറവുണ്ടായി. 2026 ജനുവരി മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഏകദേശം 76.8 കോടി റിയാലിെൻറ കുറവാണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം ആറ് ശതമാനം ഇടിവാണ് കാണിക്കുന്നത്.

പ്രവാസികളുടെ പണമയക്കൽ മാത്രമല്ല, സൗദി പൗരന്മാർ വിദേശത്തേക്ക് പണമയക്കുന്നതിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025 ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം ഫെബ്രുവരിയിൽ സ്വദേശികളുടെ പണമയക്കൽ 22 ശതമാനം കുറഞ്ഞ് 486 കോടി റിയാലിലെത്തി. ആഗോള സാമ്പത്തിക മാറ്റങ്ങളും പ്രാദേശിക വിപണിയിലെ ചലനങ്ങളും ഈ ഇടിവിന് കാരണമായതായാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Saudi expatriates' remittances fall sharply; lowest in 15 months

Next TV

Related Stories
ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

Apr 13, 2026 04:20 PM

ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് തീപിടിച്ചു

ദുബായ് ജുമൈറ വില്ലേജ് സർക്കിളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്...

Read More >>
ഹൃദയാഘാതം: പാലക്കാട് സ്വദേശി ഉനൈസയിൽ അന്തരിച്ചു

Apr 13, 2026 04:13 PM

ഹൃദയാഘാതം: പാലക്കാട് സ്വദേശി ഉനൈസയിൽ അന്തരിച്ചു

പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഉനൈസയിൽ മരിച്ചു....

Read More >>
മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന ശക്തം

Apr 13, 2026 04:05 PM

മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന ശക്തം

മക്കയിൽ നിയന്ത്രണം കർശനം; ഹജ്ജ് പെർമിറ്റില്ലാത്ത വിദേശികൾക്ക് പ്രവേശനമില്ല, ഇന്ന് മുതൽ പരിശോധന...

Read More >>
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

Apr 13, 2026 03:25 PM

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി റിയാദിൽ...

Read More >>
ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

Apr 13, 2026 03:05 PM

ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ...? സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശം

ബഹ്റൈനിൽ ഓൺലൈൻ ക്ലാസുകൾ തുടരണോ എന്നതു സ്കൂളുകൾക്ക് തീരുമാനിക്കാമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

Apr 13, 2026 02:28 PM

രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി, കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും...

Read More >>
Top Stories

News Roundup