കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഭീകരവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാൻ ശ്രമിച്ച വൻ സംഘത്തെ കുവൈത്ത് സുരക്ഷാ വിഭാഗം പിടികൂടി. വിവിധ റെയ്ഡുകളിലായി 24 പേരെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിയിലായവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അനധികൃതമായി പണം സമാഹരിക്കുകയും അത് വിദേശത്തുള്ള നിരോധിത സംഘടനകൾക്ക് കൈമാറാൻ ശ്രമിക്കുകയും ചെയ്തതിനാണ് കേസ്.
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കൃത്യമായ അനുമതി വേണമെന്നും സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്നും കുവൈത്ത് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.
24 arrested in Kuwait for raising money for terrorism


































