മക്ക: (gcc.truevisionnews.com) ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി മക്കയിൽ സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് പുലർച്ചെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി സുരക്ഷാ അധികൃതർ അറിയിച്ചു. ഹജ്ജ് അനുമതിപത്രമില്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. മതിയായ രേഖകളില്ലാതെ എത്തുന്നവരെ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയക്കുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്
മക്കയിൽ നിന്നുള്ള ഇഖാമയുള്ളവർ, നിലവിൽ ഹജ്ജ് പെർമിറ്റ് കരസ്ഥമാക്കിയവർ, വിശുദ്ധ നഗരങ്ങളിൽ ജോലി ചെയ്യുന്നതിനായി 'അബ്ഷിർ' അല്ലെങ്കിൽ 'മുഖീം' പോർട്ടൽ വഴി ഇലക്ട്രോണിക് വർക്ക് പെർമിറ്റ് നേടിയവർ എന്നിവർക്ക് മാത്രമാണ് നിലവിൽ പ്രവേശന അനുമതിയുള്ളത്. ഹജ്ജ് സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടി.
ഉംറ വിസക്കാർക്കും സന്ദർശകർക്കും നിയന്ത്രണം
ഉംറ വിസയിൽ എത്തിയ തീർത്ഥാടകർ രാജ്യം വിടേണ്ട അവസാന തീയതി ഏപ്രിൽ 18 ആയി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, സ്വദേശികൾക്കും പ്രവാസികൾക്കും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കുമായി 'നൂസുക്' ആപ്പ് വഴി നൽകിവരുന്ന ഉംറ പെർമിറ്റ് വിതരണം ഏപ്രിൽ 18 മുതൽ മെയ് 31 വരെ താൽക്കാലികമായി നിർത്തിവെച്ചു.
Strict controls in Mecca; Foreigners without Hajj permits will not be allowed entry, inspections will be intensified from today

































