പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ ഒക്ടേൻ 98 പെട്രോളിന് വൻ വില വർധന; പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ച് അരാംകോ

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിൽ ഒക്ടേൻ 98 പെട്രോളിന് വൻ വില വർധന; പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ച് അരാംകോ
Apr 13, 2026 01:02 PM | By Anusree vc

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ ദേശീയ എണ്ണക്കമ്പനിയായ അരാംകോ ഏപ്രിൽ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ നിരക്ക് പ്രകാരം ഒക്ടേൻ 98 (ബെൻസിൻ 98) പെട്രോളിന് വൻ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് ലിറ്ററിന് 2.94 റിയാൽ ആയിരുന്ന ഒക്ടേൻ 98 പെട്രോളിന് ഇനി മുതൽ 3.83 റിയാൽ നൽകണം. പ്രീമിയം വിഭാഗത്തിൽപ്പെടുന്ന ഈ ഇന്ധനത്തിന് ഏകദേശം 89 ഹലലയുടെ വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്..

ഒക്ടേൻ 98ന്‍റെ വിലയിൽ വർധനവുണ്ടായെങ്കിലും രാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന മറ്റ് ഇന്ധനങ്ങളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്. ബെൻസിൻ 91 ലിറ്ററിന് 2.18 റിയാൽ, ബെൻസിൻ 95 ലിറ്ററിന് 2.33 റിയാൽ എന്നീ നിരക്കുകളിൽ തന്നെ തുടരും. കൂടാതെ ഡീസലിന് ലിറ്ററിന് 1.79 റിയാലും മണ്ണെണ്ണയ്ക്ക് 1.59 റിയാലുമാണ് നിലവിലെ വില. രാജ്യത്തെ വിവിധ തരം വാഹനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബെൻസിൻ 91, 95, 98 എന്നിവ വിപണിയിൽ സുലഭമാണെന്ന് അരാംകോ അറിയിച്ചു. ട്രക്കുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കുമായി ഉയർന്ന ഗുണനിലവാരമുള്ള ഡീസൽ വിതരണവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് കൂടുതൽ ഇന്ധന ഓപ്ഷനുകൾ നൽകുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ജനുവരിയിലാണ് അരാംകോ ഒക്ടേൻ 98 വിപണിയിൽ അവതരിപ്പിച്ചത്. നിലവിലുള്ള ഇന്ധന ഉൽപ്പന്നങ്ങളെ ബാധിക്കാത്ത വിധം വിപണിയിൽ വൈവിധ്യം കൊണ്ടുവരിക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. നിലവിൽ ഹൈ-പെർഫോമൻസ് വാഹനങ്ങൾ കൂടുതലായുള്ള റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഇവയെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലുമാണ് ഈ ഇന്ധനം ലഭ്യമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ വിപണിയിലെ ആവശ്യകത പരിഗണിച്ച് ഒക്ടേൻ 98 വിതരണം മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ആലോചനയിലാണെന്നും അധികൃതർ വ്യക്തമാക്കി.

Huge price hike for octane 98 petrol in Saudi Arabia

Next TV

Related Stories
രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

Apr 13, 2026 02:28 PM

രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി, കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും...

Read More >>
ഭീകരവാദത്തിന് പണം സമാഹരിക്കൽ കുവൈത്തിൽ 24 പേർ അറസ്റ്റിൽ

Apr 13, 2026 02:24 PM

ഭീകരവാദത്തിന് പണം സമാഹരിക്കൽ കുവൈത്തിൽ 24 പേർ അറസ്റ്റിൽ

ഭീകരവാദത്തിന് പണം സമാഹരിക്കൽ കുവൈത്തിൽ 24 പേർ...

Read More >>
സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത്; പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

Apr 13, 2026 11:15 AM

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത്; പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത്, പ്രതികളായ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി...

Read More >>
ജോലിയിൽ നിന്ന് മുങ്ങിയാൽ പണി പോകും; പിരിച്ചുവിടൽ നടപടി ശരിവെച്ച് റിയാദ് കോടതി

Apr 13, 2026 10:57 AM

ജോലിയിൽ നിന്ന് മുങ്ങിയാൽ പണി പോകും; പിരിച്ചുവിടൽ നടപടി ശരിവെച്ച് റിയാദ് കോടതി

ജോലിയിൽ നിന്ന് മുങ്ങിയാൽ പണി പോകും; പിരിച്ചുവിടൽ നടപടി ശരിവെച്ച് റിയാദ്...

Read More >>
ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവ്

Apr 13, 2026 10:44 AM

ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവ്

ഗർഭസ്ഥ ശിശു മരിച്ച സംഭവം: ദമ്പതികൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി...

Read More >>
Top Stories

News Roundup