ഗൾഫ് വിപണികളിൽ വിഷുത്തിരക്ക്; ടൺകണക്കിന് പച്ചക്കറികളും കൊന്നപ്പൂക്കളും കേരളത്തിൽ നിന്നെത്തി

ഗൾഫ് വിപണികളിൽ വിഷുത്തിരക്ക്; ടൺകണക്കിന് പച്ചക്കറികളും കൊന്നപ്പൂക്കളും കേരളത്തിൽ നിന്നെത്തി
Apr 14, 2026 01:03 PM | By Krishnapriya S R

ദുബായ്: (gcc.truevisionnews.com) പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിലും ആവേശം ഒട്ടും ചോരാതെ വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി ഗൾഫ് മലയാളി ലോകം. വിഷുക്കണിയും സദ്യവട്ടങ്ങളുമായി ആഘോഷങ്ങൾ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ.

ഹൈപ്പർമാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും കണി ഒരുക്കാനുള്ള സാധനങ്ങളും സദ്യയ്ക്കുള്ള പച്ചക്കറികളും സുലഭമായതോടെ വിപണികൾ സജീവമായിട്ടുണ്ട്. പല പ്രമുഖ വ്യാപാര കേന്ദ്രങ്ങളിലും കണി കിറ്റുകൾ നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ടൺകണക്കിന് പഴം-പച്ചക്കറികളും കൊന്നപ്പൂക്കളുമാണ് പ്രത്യേക വിമാനങ്ങളിലായി കേരളത്തിൽ നിന്ന് യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെത്തിയത്. ലുലു ഗ്രൂപ്പ് പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ വിതരണത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ വിമാനങ്ങളിലാണ് വിഷുവിനായി കൊന്നപ്പൂക്കൾ വിദേശത്തെത്തിയത്. വീടുകളിൽ സദ്യ തയ്യാറാക്കാൻ സാധിക്കാത്തവർക്കായി പ്രവാസി റെസ്റ്റോറന്റുകൾ പ്രത്യേക സദ്യ ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്. നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും പ്രവാസി മണ്ണിൽ വിഷു ആഘോഷം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും.

Gulf markets witness Vishu rush

Next TV

Related Stories
ജാഗ്രതൈ! ഖത്തറിലും ഒമാനിലും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത

Apr 14, 2026 02:24 PM

ജാഗ്രതൈ! ഖത്തറിലും ഒമാനിലും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത

ഖത്തറിലും ഒമാനിലും ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും...

Read More >>
ഖരീഫ് സീസൺ: മസ്കറ്റ് - സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; യാത്രക്കാർക്ക് വൻ ആശ്വാസം

Apr 14, 2026 12:35 PM

ഖരീഫ് സീസൺ: മസ്കറ്റ് - സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; യാത്രക്കാർക്ക് വൻ ആശ്വാസം

ഖരീഫ് സീസൺ: മസ്കറ്റ് - സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; യാത്രക്കാർക്ക് വൻ...

Read More >>
കനത്ത മഴ മുന്നറിയിപ്പ്; സൗദിയിലെ അസീറിൽ ഓൺലൈൻ ക്ലാസ് തുടരും

Apr 14, 2026 11:42 AM

കനത്ത മഴ മുന്നറിയിപ്പ്; സൗദിയിലെ അസീറിൽ ഓൺലൈൻ ക്ലാസ് തുടരും

സൗദിയിലെ അസീർ പ്രവിശ്യയിൽ കനത്ത മഴ, ക്ലാസുകൾ ഇന്നും ഓൺലൈനിൽ...

Read More >>
മസ്‌കത്ത്-സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ

Apr 14, 2026 11:36 AM

മസ്‌കത്ത്-സലാല വിമാന നിരക്കുകൾ ഏകീകരിച്ചു; പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ

മസ്‌കത്ത്-സലാല വിമാന നിരക്കുകൾ ഏകീകരിച്ചു, പുതിയ നിരക്കുകൾ പ്രഖ്യാപിച്ച്...

Read More >>
Top Stories

News Roundup