റിയാദ്: (https://gcc.truevisionnews.com/) സൗദിയിലെ അസീർ പ്രവിശ്യയിൽ കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ക്ലാസുകൾ ഇന്നും ഓൺലൈനിൽ തുടരും. മുൻകരുതൽ നടപടിയുടെ ഭാഗമായി നേരിട്ടുള്ള ക്ലാസുകൾ ഒഴിവാക്കിയതായും പകരം 'മദ്റസത്തീ' പ്ലാറ്റ്ഫോം വഴി ഓൺലൈനായി ക്ലാസുകൾ നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അബഹ, ഖമീസ് മുഷൈത്ത്, അഹദ് റുഫൈദ, സറാത്ത് അബീദ, അൽ നമാസ്, ദഹ്‌റാൻ അൽ ജനൂബ്, തനൂമ, ബൽഖർൻ, അൽ ഹർജ, അൽ റബൂവ, അൽ ഫർഷ, ബീഷ, അൽ അംവാഹ്, തത്‌ലീസ്, അൽ അരീൻ, തരീബ് തുടങ്ങി 'റെഡ് അലേർട്ട്' പ്രഖ്യാപിച്ച മേഖലകളിലെ സ്കൂളുകൾക്കാണ് ഇത് ബാധകം.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കളും വിദ്യാർഥികളും ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
Heavy rain in Saudi Arabia's Asir province, classes will continue online today

































