സൗദി അറേബ്യ : (gcc.truevisionnews.com) സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മടവൂരിലെ ചക്കാലക്കല്‍ നായിക്കുണ്ടത്തില്‍ താമസിക്കുന്ന വയനാട് സ്വദേശി അലവിക്കുട്ടി (56) ആണ് മരിച്ചത്. ജോലി സ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു മരണം. ഭാര്യയുടെ വൃക്ക മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ടാണ് അലവിക്കുട്ടി അവസാനമായി നാട്ടിലെത്തിയത്.
വൃക്ക മാറ്റിവയ്ക്കുന്ന ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കുടുംബസമേതം ചക്കാലക്കല്‍ നായിക്കുണ്ടത്തില്‍ പുതിയ വീട് വെച്ച് താമസമാരംഭിക്കുകയും പിന്നീട് സൗദിയിലേക്ക് തന്നെ തിരിച്ച് പോകുകയും ചെയ്തു. അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്.
മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: പരേതനായ കുഞ്ഞയമു. മാതാവ്: ബീപാത്തു. ഭാര്യ: ശരീഫ. മക്കള്‍: അന്‍ഫിദ, അസ്മിദ.

Content Highlight: Kozhikode native dies after collapsing at work in Saudi Arabia




































