മസ്‌കത്ത്: (gcc.truevisionnews.com) ബർക്കയിലെ ഒരു സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷ്ടിച്ച കേസിൽ അഞ്ച് ഏഷ്യൻ പൗരന്മാരെ ഒമാൻ പോലീസ് പിടികൂടി. തെക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡാണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Five Asian nationals arrested for stealing electrical cables from a godown in Barka




































