ബുർജ് അൽ അറബ് നവീകരണത്തിനായി അടയ്ക്കുന്നു; 18 മാസത്തിന് ശേഷം കൂടുതൽ ആഡംബരത്തോടെ തിരിച്ചെത്തും

ബുർജ് അൽ അറബ് നവീകരണത്തിനായി അടയ്ക്കുന്നു; 18 മാസത്തിന് ശേഷം കൂടുതൽ ആഡംബരത്തോടെ തിരിച്ചെത്തും
Apr 17, 2026 12:56 PM | By Fidha Parvin

ദുബായ്: (gcc.truevisionnews.com) ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുർജ് അൽ അറബ് വലിയ രീതിയിലുള്ള നവീകരണത്തിനൊരുങ്ങുന്നു. 1999-ൽ ഉദ്ഘാടനം ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരമൊരു പുനരുദ്ധാരണം നടക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി അടുത്ത 18 മാസത്തേക്ക് ഹോട്ടൽ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് വ്യക്തമാക്കി. 

ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷമെടുക്കും. ഈ സമയത്ത് ഹോട്ടൽ അതിഥികൾക്കായി ലഭ്യമാകില്ല. ദുബായിയുടെ ആഗോള അടയാളമായി മാറിയ ഈ കെട്ടിടത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ഉൾവശം കൂടുതൽ ആധുനികവും ആകർഷകവുമാക്കുക എന്നതാണ് ലക്ഷ്യം. പ്രശസ്ത ഫ്രഞ്ച് ഇന്റീരിയർ ആർക്കിടെക്റ്റ് ട്രിസ്റ്റൻ ഔവർ ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പാരീസിലെ പ്രശസ്തമായ ഹോട്ടൽ ഡി ക്മില്ലൻ നവീകരിച്ചത് ഇദ്ദേഹമായിരുന്നു.

ഈ ഐതിഹാസിക കെട്ടിടത്തെ വരുംതലമുറകൾക്കായി സംരക്ഷിക്കാനാണ് ഈ പദ്ധതിയെന്നാണ് ദുബായ് ഹോൾഡിംഗിന്റെ കീഴിലുള്ള ജുമൈറ ഗ്രൂപ്പ് പറയുന്നത്. 27 നിലകളുള്ള ഈ ഹോട്ടൽ ആധുനിക ദുബായിയുടെ വളർച്ചയുടെയും ലക്ഷ്യങ്ങളുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ 198 ആഡംബര സ്യൂട്ടുകളാണ് ഇവിടെയുള്ളത്. സ്വർണ്ണപ്പാളികളും വിലകൂടിയ മാർബിളുകളും, സ്വാറോവ്സ്കി ക്രിസ്റ്റലുകളും കൊണ്ട് അലംകൃതമായ ഇതിന്റെ അകത്തളം വിശ്വപ്രസിദ്ധമാണ്. നവീകരണത്തിന് ശേഷവും ഹോട്ടലിന്റെ സവിശേഷമായ പായ്ക്കപ്പൽ ആകൃതിയിൽ മാറ്റമുണ്ടാകില്ല.



Burj Al Arab closes for renovation; will return with more luxury after 18 months

Next TV

Related Stories
വിമാന ടിക്കറ്റ് നിരക്ക്  പത്ത്  ശതമാനം വരെ വർധിച്ചേക്കും

Apr 19, 2026 02:57 PM

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ വർധിച്ചേക്കും

വിമാന ടിക്കറ്റ് നിരക്ക് പത്ത് ശതമാനം വരെ...

Read More >>
സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

Apr 19, 2026 02:56 PM

സമാധാനം പുലരട്ടെ; ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി ഒമാൻ

ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് പിന്തുണയുമായി...

Read More >>
ഹൃദയാഘാതം;  പ്രവാസി മലയാളി  യാംബുവിൽ അന്തരിച്ചു

Apr 19, 2026 12:37 PM

ഹൃദയാഘാതം; പ്രവാസി മലയാളി യാംബുവിൽ അന്തരിച്ചു

മലപ്പുറം സ്വദേശി യുവാവ് യാംബുവിൽ ഹൃദയാഘാതം മൂലം...

Read More >>
Top Stories










News Roundup