ഹൃദയാഘാതം; പ്രവാസി മലയാളി യാംബുവിൽ അന്തരിച്ചു

ഹൃദയാഘാതം;  പ്രവാസി മലയാളി  യാംബുവിൽ അന്തരിച്ചു
Apr 19, 2026 12:37 PM | By Susmitha Surendran

യാംബു: (https://gcc.truevisionnews.com/) മലപ്പുറം കിഴിശ്ശേരി ആലുംച്ചോട് സ്വദേശിയായ പ്രവാസി യുവാവ് യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലുംകണ്ടി വീട്ടിൽ പരേതനായ അഹമ്മദിന്‍റെ മകൻ ഷമീർ ബാബു (44) ആണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്.

ഒന്നര പതിറ്റാണ്ടിലേറെയായി യാംബുവിൽ സെയിൽസ് വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഷമീർ ബാബുവിന് പുലർച്ചെയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.

മൃതദേഹം നിലവിൽ യാംബു ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദയിലുള്ള സഹോദരൻ മുജീബ് റഹ്‌മാൻ യാംബുവിൽ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആമിനക്കുട്ടിയാണ് മാതാവ്. ഭാര്യ: ഉമ്മു ഹസ്‌നത്ത്. മക്കൾ: ലിയാ ഫാത്തിമ, ആയിഷ ലിൻഷ. മുജീബ് റഹ്‌മാൻ, ജസീന, സലീന എന്നിവർ സഹോദരങ്ങളാണ്.

A young man from Malappuram died of a heart attack in Yambu.

Next TV

Related Stories
ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

Apr 21, 2026 12:18 PM

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ അബുദാബി; മുസഫയിൽ പാർക്കിംഗ് ഫീസ്...

Read More >>
യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

Apr 21, 2026 11:35 AM

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ; നിയമ നടപടി തുടരുമെന്ന് അധികൃതർ

യുഎഇയില്‍ ഇറാനുമായി ബന്ധമുള്ള ഭീകരസംഘടനയിലെ 27 പേർ പിടിയിൽ, നിയമ നടപടി തുടരുമെന്ന്...

Read More >>
കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Apr 21, 2026 11:03 AM

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം...

Read More >>
ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 21, 2026 11:00 AM

ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു ....

Read More >>
Top Stories










News Roundup