അബുദാബി: (gcc.truevisionnews.com) അബുദാബി മുസഫയിലെ അഞ്ച് സെക്ടറുകളിൽ കൂടി പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എം-7, എം-8, എം-9, എം-14, എം-15 എന്നീ സെക്ടറുകളിലാണ് പുതുതായി പാർക്കിങ് ഫീസ് ഏർപ്പെടുത്തിയത്. പുതിയ മാറ്റത്തോടൊപ്പം ഭിന്നശേഷിക്കാർക്കായി പ്രത്യേക പാർക്കിംഗ് ഇടങ്ങളും ഈ മേഖലകളിൽ സജ്ജമാക്കിയിട്ടുണ്ട്..
മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് നിരക്ക്. ദര്‍ബ്, ടാം എന്നീ ആപ്പുകള്‍ വഴിയോ, എസ്എംഎസ് വഴിയോ, പാർക്കിങ് മെഷീനുകള്‍ വഴിയോ ഫീസ് അടക്കാന്‍ കഴിയും. മുസഫയിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുമാണ് പുതിയ നീക്കം. തിരക്കേറിയ വാണിജ്യ-വ്യാവസായിക മേഖലകളില്‍ വാഹനങ്ങള്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനും സന്ദര്‍ശകര്‍ക്കും ബിസിനസുകാര്‍ക്കും പാർക്കിങ് എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Abu Dhabi introduces parking fees in Musaffah to reduce traffic congestion




































