റാസല്‍ഖൈമ: ( gcc.truevisionnews.com ) വാഹനങ്ങളുടെ ടോൾ ഫീസുമായി ബന്ധപ്പെട്ട് വൻതോതിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി റാക് പോലീസ് മുന്നറിയിപ്പ് നൽകി. ടോൾ തുക അടച്ചിട്ടില്ലെന്നും നിശ്ചിത സമയത്തിനകം പണമടച്ചില്ലെങ്കിൽ വലിയ തുക പിഴ ഒടുക്കേണ്ടി വരുമെന്നുമാണ് സന്ദേശങ്ങളിൽ പറയുന്നത്. ഇത്തരം ചതിക്കുഴികളിൽ വീഴരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സർക്കാർ അറിയിപ്പുകളെ തോന്നിപ്പിക്കും വിധം എസ്.എം.എസ്, ഇൻസ്റ്റാഗ്രാം എന്നിവ വഴിയാണ് തട്ടിപ്പുകാരുടെ പ്രവർത്തനം. സന്ദേശത്തിനൊപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ബാങ്ക് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും ചോർത്താൻ സാധ്യതയുണ്ട്. ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം ടോൾ പേയ്‌മെന്റുകൾ നടത്തണമെന്നും അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
ഇതിനൊപ്പം ചേര്‍ക്കുന്ന ലിങ്കുകള്‍ വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈക്കലാക്കി പണം തട്ടാനുള്ള വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കുന്നു. പരിചിതരല്ലാത്തവരില് നിന്നുള്ള സന്ദേശങ്ങള്‍ അവഗണിക്കണം, സംശയാസ്പദമായ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്, ഗതാഗത-ടോള്‍ സംബന്ധമായ ഔദ്യോഗിക അറിയിപ്പുകള്‍ക്ക് അംഗീകൃത സര്‍ക്കാര്‍ ചാനലുകളെ മാത്രം ആശ്രയിക്കുക, സർവവിധ പണമിടപാടുകളും അംഗീകൃത ആപ്പുകള്‍, ഔദ്യോഗിക പൊലീസ് വെബ് സൈറ്റുകള്‍, അംഗീകൃത സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവ വഴി നടത്തുക, സംശയകരമായ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ നിർദേശിക്കുന്നു.
Police warn of fake messages in the name of toll dues; be vigilant

































