ലഹരിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ

ലഹരിയിൽ ചീറിപ്പാഞ്ഞു; നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി, പ്രതി പിടിയിൽ
Feb 7, 2026 05:10 PM | By VIPIN P V

കുവൈത്ത് സിറ്റി:  ( gcc.truevisionnews.com ) കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ ലഹരി ഉപയോഗിച്ച് അമിത വേഗതയിൽ വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത വ്യക്തിയെ പൊലീസ് പിടികൂടി. അഹമ്മദി ഏരിയയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം, റോഡിൽ നിയന്ത്രണമില്ലാതെ ഓടിക്കൊണ്ടിരുന്ന ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അത് തടയാൻ ശ്രമിച്ചു.

എന്നാൽ പൊലീസിനെ കണ്ട ഡ്രൈവർ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചു പോവുകയും ഒരു മോട്ടോർ സൈക്കിളിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ കാലിന് ഒടിവ് സംഭവിക്കുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് അദ്ദേഹം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പ്രതിയെ അഹമ്മദി പൊലീസ് സ്റ്റേഷനിൽ തടങ്കലിലാക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.  

Suspect arrested for driving drunk losing control and hitting a biker

Next TV

Related Stories
ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

Feb 7, 2026 03:46 PM

ലിങ്കിൽ തൊടല്ലേ, പണി കിട്ടും; ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

ടോൾ കുടിശ്ശികയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ജാഗ്രത പാലിക്കണമെന്ന്...

Read More >>
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; 10 കിലോ ഹെറോയിനടക്കം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തു, പ്രവാസി പിടിയിൽ

Feb 7, 2026 01:34 PM

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; 10 കിലോ ഹെറോയിനടക്കം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തു, പ്രവാസി പിടിയിൽ

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട, 10 കിലോ ഹെറോയിനടക്കം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തു, പ്രവാസി...

Read More >>
വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു

Feb 7, 2026 11:35 AM

വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു

വയനാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം...

Read More >>
Top Stories