റിയാദ്:( gcc.truevisionnews.com ) യാത്രക്കാർക്ക് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളും മികച്ച വിമാനത്താവള സേവനങ്ങളും ലഭ്യമാക്കുന്നതിനായി റിയാദ് എയർ മാസ്റ്റർകാർഡുമായി കരാറിൽ ഒപ്പുവെച്ചു. ഉപഭോക്തൃ പേയ്‌മെന്റുകൾക്ക് പുറമെ ബിസിനസ് ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
പങ്കാളിത്തത്തിന്റെ ഭാഗമായി 2026 അവസാനത്തോടെ സൗദി നിവാസികൾക്കായി പ്രത്യേക ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ അവതരിപ്പിക്കും.
ടിക്കറ്റ് ബുക്കിങ്, അപ്‌ഗ്രേഡുകൾ, റിവാർഡുകൾ എന്നിവ നേടാൻ സഹായിക്കുന്ന ഈ കാർഡുകൾ റിയാദ് എയർ മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാനാകും.
കൂടാതെ, യാത്രാ ബിസിനസ് സെറ്റിൽമെന്റുകൾക്കായി വെർച്വൽ കാർഡ് പ്രോഗ്രാമും പേയ്‌മെന്റ് നവീകരണത്തിനായി 'ജോയിന്റ് സെന്റർ ഓഫ് എക്സലൻസും' സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
Riyadh Air and MasterCard join hands

































