ഗതാ​ഗത രം​ഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ദുബായ് ആർടിഎ; ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകൾ വരുന്നു

ഗതാ​ഗത രം​ഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ദുബായ് ആർടിഎ; ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകൾ വരുന്നു
Feb 4, 2026 09:00 AM | By VIPIN P V

(gcc.truevisionnews.com) ദുബായില്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ വീണ്ടും റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറെടുക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ പുതിയ ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകളാണ് ആര്‍ടിഎ പുതിയതായി രംഗത്ത് ഇറക്കുന്നത്. വിവിധ മെട്രാ സ്‌റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 'റോബോട്ട് പോഡുകളുടെ വിശദാംശങ്ങള്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതേറിറ്റി പുറത്തുവിട്ടു.

ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമിറ്റിലാണ് 'റെവല്യൂഷനൈസ് അര്‍ബന്‍ മൊബിലിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഡ്രൈവര്‍ ഇല്ലാത്ത ഇലക്ട്രിക് പോഡുകളുടെ ശൃംഖല ആര്‍ടിഎ അവതരിപ്പിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗമെത്താന്‍ സഹായിക്കുന്നതാണ് പുതിയ പദ്ധതി. ഇവ പ്രത്യേകമായി നിര്‍മിച്ച ഇടുങ്ങിയ ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന ചെറിയ ഇലക്ട്രിക് വാഹനങ്ങളായിരിക്കും.

ഗതാഗതക്കുരുക്ക് ഒട്ടും ബാധിക്കാത്ത വിധം സജ്ജീകരിച്ചിരിക്കുന്ന ഈ പോഡുകള്‍ക്ക് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഈ പോഡുകളില്‍ നാല് മുതല്‍ ആറ് പേര്‍ക്ക് വരെ ഒരേസമയം യാത്ര ചെയ്യാനാകും. നാഷണല്‍ പെയിന്റ്‌സ് മെട്രോ സ്റ്റേഷനില്‍ നിന്ന് ബ്ലൂവാട്ടര്‍ ഐലന്‍ഡിലേക്കുള്ള 2.8 കി.മീ ദൂരത്തിലാക്കായിരിക്കും ആദ്യ പരീക്ഷണ ഓട്ടം.

മാള്‍ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനും മദീനത്ത് ജുമൈറയും തമ്മില്‍ ബന്ധിപ്പിക്കുന്ന 1.9 കി.മീ ദൂരത്തിലും ഓണ്‍പാസീവ് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍സെര്‍കല്‍ അവന്യൂ, ടൈംസ് സ്‌ക്വയര്‍ സെന്റര്‍ എന്നിവിടങ്ങളിലേക്കുള്ള 2.6 കി.മീ പാതയിലും സര്‍വീസ് ഉണ്ടാകും. കാലിഫോര്‍ണിയ ആസ്ഥാനമായ 'ഗ്ലൈഡ്വേയ്സ്' എന്ന കമ്പനിയാണ് ഈ അത്യാധുനിക സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സാധാരണ മെട്രോ സംവിധാനങ്ങളെ അപേക്ഷിച്ച് നിര്‍മ്മാണച്ചെലവ് 90 ശതമാനത്തോളം കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. സൈക്കിള്‍ ട്രാക്കുകളുടെ അത്രയും വീതിയുള്ള പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ഈ പോഡുകള്‍ റോഡിന് മുകളിലൂടെയോ ഭൂമിക്കടിയിലൂടെയോ എളുപ്പത്തില്‍ സ്ഥാപിക്കാന്‍ സാധിക്കും എന്നും ആര്‍ടിഎ വ്യക്തമാക്കി.



dubai rta introduces new initiative driverless robot pods to revolutionize transportation

Next TV

Related Stories
ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി; നിയമവുമായി സൗദി

Feb 3, 2026 11:24 AM

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി; നിയമവുമായി സൗദി

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവർമാർക്ക് ഫെയ്സ് ഐഡി, നിയമവുമായി...

Read More >>
ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ സൗദിയിലെ സൗകര്യങ്ങളില്‍ ഹാപ്പിയാണ്; സംതൃപ്തി നിരക്ക് 90 ശതമാനം കടന്നു

Feb 2, 2026 03:04 PM

ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ സൗദിയിലെ സൗകര്യങ്ങളില്‍ ഹാപ്പിയാണ്; സംതൃപ്തി നിരക്ക് 90 ശതമാനം കടന്നു

ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ സൗദിയിലെ സൗകര്യങ്ങളില്‍ ഹാപ്പിയാണ്, സംതൃപ്തി നിരക്ക് 90 ശതമാനം...

Read More >>
യാത്രകളില്‍ 20 ശതമാനം വരെ കിഴിവ്; എക്സ്പ്രസ് മോര്‍ സെയിലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

Feb 2, 2026 12:31 PM

യാത്രകളില്‍ 20 ശതമാനം വരെ കിഴിവ്; എക്സ്പ്രസ് മോര്‍ സെയിലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

എക്സ്പ്രസ് മോര്‍ സെയിലുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്, യാത്രകളില്‍ 20 ശതമാനം വരെ...

Read More >>
ഇന്ത്യയുടെ രാജകീയ ട്രെയിൻ യാത്രകൾ ഇനി ദോഹയ്ക്കും സുപരിചിതം; വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി റോഡ്‌ഷോ സംഘടിപ്പിച്ചു

Jan 31, 2026 04:56 PM

ഇന്ത്യയുടെ രാജകീയ ട്രെയിൻ യാത്രകൾ ഇനി ദോഹയ്ക്കും സുപരിചിതം; വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി റോഡ്‌ഷോ സംഘടിപ്പിച്ചു

ട്രെയിൻ യാത്രകൾ ഇനി ദോഹയ്ക്കും സുപരിചിതം വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി റോഡ്‌ഷോ...

Read More >>
സൗദി-ഒമാൻ സംയുക്ത നാവിക അഭ്യാസം 'വിൻഡ്‌സ് ഓഫ് പീസ്' ആരംഭിച്ചു

Jan 31, 2026 04:40 PM

സൗദി-ഒമാൻ സംയുക്ത നാവിക അഭ്യാസം 'വിൻഡ്‌സ് ഓഫ് പീസ്' ആരംഭിച്ചു

സൗദി-ഒമാൻ സംയുക്ത നാവിക അഭ്യാസം 'വിൻഡ്‌സ് ഓഫ് പീസ്'...

Read More >>
റിയാദ് രാജ്യാന്തര മാരത്തണിന്റെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം

Jan 31, 2026 04:33 PM

റിയാദ് രാജ്യാന്തര മാരത്തണിന്റെ അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം

റിയാദ് രാജ്യാന്തര മാരത്തണിന്റെ അഞ്ചാം പതിപ്പിന് ഇന്ന്...

Read More >>
Top Stories