Feb 2, 2026 03:04 PM

ജിദ്ദ: (gcc.truevisionnews.com) 2025ല്‍ സൗദി അറേബ്യയിലെത്തിയ ഹജ്ജ് - ഉംറ തീര്‍ത്ഥാടകര്‍ക്ക് ലഭിച്ച സേവനങ്ങളില്‍ വന്‍ സംതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വിദേശത്തുനിന്നെത്തിയ 1.95 കോടിയിലധികം (19.5 Million) തീര്‍ത്ഥാടകരില്‍ 90 ശതമാനത്തിലധികം പേരും സേവനങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചു.

സൗദി അറേബ്യയുടെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായുള്ള ദ്രുതഗതിയിലുള്ള വികസനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് 'അദാ' (Adaa - National Center for Performance Management) പ്രസ്താവനയില്‍ പറഞ്ഞു. അറുപതിലധികം സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ ഏകോപിപ്പിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ആധാരം.

തീര്‍ത്ഥാടകര്‍ക്ക് ലഭിച്ച സേവനങ്ങള്‍:

* സേവന നിലവാരവും സംതൃപ്തിയും

ഉംറ തീര്‍ത്ഥാടകര്‍: 94% പേരും സേവനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.

ഹജ്ജ് തീര്‍ത്ഥാടകര്‍: 91% ആണ് ഹജ്ജ് തീര്‍ത്ഥാടകരുടെ സംതൃപ്തി നിരക്ക്.

പോയ വര്‍ഷത്തെ സീസണില്‍ ജനകീയ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. തീര്‍ത്ഥാടകരെ സഹായിക്കാനും വഴികാട്ടാനുമായി 1.84 ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ സേവനരംഗത്തുണ്ടായിരുന്നു. ഇത് സൗദിയുടെ ദേശീയ പങ്കാളിത്തത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും വലിയ ഉദാഹരണമായി മാറി.

തീര്‍ത്ഥാടനത്തിന് ആത്മീയതയ്‌ക്കൊപ്പം സാംസ്‌കാരികമായ പ്രാധാന്യം നല്‍കുന്നതിനായി മക്കയിലും മദീനയിലുമായി പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട 18 ചരിത്ര സ്ഥലങ്ങള്‍ വികസിപ്പിച്ചു. ഇത് തീര്‍ത്ഥാടകരുടെ സന്ദര്‍ശനാനുഭവം കൂടുതല്‍ ആഴമുള്ളതാക്കാന്‍ സഹായിച്ചു.



Satisfaction rate for services surpasses 90 pc among 195 million pilgrims

Next TV

Top Stories