കുവൈത്ത് സിറ്റി: (gcc.truevisionnews.com) അനധികൃതമായി ഡ്രോൺ ഉപയോഗിച്ച നിരവധി ആളുകളെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. നിയമങ്ങൾ ലംഘിച്ച് ഏരിയൽ ഫോട്ടോഗ്രഫി നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊതുജനം നിർദേശങ്ങൾ പാലിക്കണമെന്നും ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ അടിയന്തര സൈറൺ ഒൻപത് തവണ പ്രവർത്തിപ്പിച്ചതായി അധികൃതർ അറിയിച്ചു. നിലവിലെ സംഘർഷ സാഹചര്യവുമായി ബന്ധപ്പെട്ട് ഇതുവരെ മൊത്തം 107 തവണ സൈറൺ പ്രവർത്തിപ്പിച്ചതായും വ്യക്തമാക്കി. മിസൈൽ തടയൽ പ്രവർത്തനങ്ങൾക്കിടെ വീണ അവശിഷ്ടങ്ങളെ തുടർന്ന് 19 സംഭവങ്ങൾ കൈകാര്യം ചെയ്തതായും, ആകെ റിപ്പോർട്ടുകളുടെ എണ്ണം 461 ആയി ഉയർന്നതായും അധികൃതർ അറിയിച്ചു.
Be careful before flying drones Kuwait warns of strict action if you violate the law




























