---
title: "യുഎഇയിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യത; കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്"
english_title: "Moderate rain likely in UAE today; Warning of high winds and dust"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/348948/moderate-rain-likely-in-uae-today-warning-of-high-winds-and-dust"
published_at: "2026-03-21T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be50bbc2fb2_Moderate_rain_likely_in_UAE_today;_Warning_of_high_winds_and_dust.jpg"
keywords: []
---

# യുഎഇയിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യത; കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

> **Lead Summary:** അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ശനി) മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ മഴ പെയ്യാമെന്നുമാണ് പ്രവചനം.

## Article Content

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ശനി) മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ മഴ പെയ്യാമെന്നുമാണ് പ്രവചനം.

മിതമായ വേഗത്തിൽ വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറയാൻ ഇടയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും മഴയ്ക്കൊപ്പമുള്ള കാറ്റുള്ള സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ദുബായിലടക്കം രാജ്യത്ത് ചിലയിടങ്ങളിൽ ഇന്നലെ നേരിയ മഴ പെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/348948/moderate-rain-likely-in-uae-today-warning-of-high-winds-and-dust)