സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി

സിം കാർഡ് ചതിച്ചു; മയക്കുമരുന്ന് കേസിൽ കുടുങ്ങിയ മലയാളി യുവാവ് നിയമപോരാട്ടത്തിനൊടുവിൽ മോചിതനായി
Mar 21, 2026 03:19 PM | By Anusree vc

റിയാദ്: തന്റെ പേരിലുള്ള സിം കാർഡ് അജ്ഞാതർ ദുരുപയോഗം ചെയ്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ജയിലിലായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി വിനീഷ് ഒടുവിൽ മോചിതനായി. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നിരപരാധിത്വം തെളിയിച്ച് വിനീഷ് ജയിൽ മോചിതനായത്. വിനീഷിന്റെ പേരിൽ മറ്റാരോ എടുത്ത സിം കാർഡ് ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയതാണ് ഇദ്ദേഹത്തെ കുടുക്കിയത്.

2024 ജനുവരിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷിച്ചപ്പോഴാണ് താൻ ഒരു വലിയ ക്രിമിനൽ കേസിൽ പ്രതിയാണെന്ന ഞെട്ടിക്കുന്ന വിവരം വിനീഷ് അറിയുന്നത്. ലൈസൻസ് നടപടികൾ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വിനീഷിന്റെ പേരിൽ റിയാദിൽ മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

സിം കാർഡ് കമ്പനി പ്രതിനിധിയോടൊപ്പം ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരായ വിനീഷിനെ വൈകാതെ നാർക്കോട്ടിക് വിഭാഗം അറസ്​റ്റ്​ ചെയ്തു. വിനീഷിന്‍റെ പേരിൽ രജിസ്​റ്റർ ചെയ്ത സിം കാർഡ് വഴി വലിയ അളവിൽ കൊക്കെയ്ൻ കടത്തിയെന്നതായിരുന്നു കേസ്. ഈ കുറ്റത്തിന് വധശിക്ഷയാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.

പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി താൻ റിയാദിൽ പോയിട്ടില്ലെന്നും ഇങ്ങനെയൊരു സിം കാർഡ് എടുത്തിട്ടില്ലെന്നും വിനീഷ് വ്യക്തമാക്കിയെങ്കിലും വിരലടയാളം സഹിതം രജിസ്​റ്റർ ചെയ്ത സിം ആയതിനാൽ അധികൃതർ അത് വിശ്വസിച്ചില്ല. തുടർന്ന് വിനീഷിനെ 15 ദിവസം ഡിറ്റൻഷൻ സെൻററിലും പിന്നീട് റിയാദ് ജയിലിലും പാർപ്പിച്ചു.

രണ്ട് വർഷം മുമ്പ് ദമ്മാമിലെ ഒരു സൂപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റിൽ നിന്ന് സിം കാർഡ് വാങ്ങിയപ്പോൾ, ജീവനക്കാരൻ ആദ്യത്തെ വിരലടയാളം ശരിയായില്ലെന്ന് പറഞ്ഞ് രണ്ടാമതും വിരലടയാളം എടുപ്പിച്ചിരുന്നു.

അന്ന് തന്‍റെ ഇഖാമ നമ്പറിൽ താൻ അറിയാതെ മറ്റൊരു സിം കൂടി രജിസ്​റ്റർ ചെയ്യപ്പെട്ടതായി വിനീഷ് മനസ്സിലാക്കി. അത് റദ്ദാക്കാൻ മൊബൈൽ കമ്പനിയെ സമീപിച്ചെങ്കിലും സാധിക്കാത്തതിനാൽ പിന്നീട് അത് കാര്യമാക്കിയില്ല. ഈ സിം കാർഡാണ് പിന്നീട് വിനീഷിനെ കുരുക്കിലാക്കിയത്.

ജയിലിലായി ഏഴ് മാസത്തിന് ശേഷം വിനീഷിന്‍റെ സുഹൃത്ത് ഷാജി വഴി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ വിഷയത്തിൽ ഇടപെട്ടു. കുടുംബത്തിന്‍റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസിയുടെ അനുമതി പത്രത്തോടെ സിദ്ദീഖ് കേസ് ഏറ്റെടുത്തു. സൗദി അഭിഭാഷകയെ ചുമതലപ്പെടുത്തി ഒന്നര വർഷത്തോളം നീണ്ട നിയമപോരാട്ടമാണ് പിന്നീട് നടന്നത്. ഫോൺ സംഭാഷണങ്ങൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും സാക്ഷികളെ വിസ്തരിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന അന്വേഷണത്തിൽ വിനീഷിന്‍റെ പേരിൽ എടുത്ത സിം കാർഡ് ഉപയോഗിച്ചത് രണ്ട് സുഡാനി പൗരന്മാരാണെന്ന് തെളിഞ്ഞു. ഇവർ നിലവിൽ ജയിലിലാണ്. ഈ കണ്ടെത്തലുകൾ വിനീഷിന് അനുകൂലമാവുകയും ക്രിമിനൽ കോടതി വിനീഷിനെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

ജയിൽ മോചിതനായ ശേഷമാണ് തന്‍റെ കേസിൽ വധശിക്ഷയായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതെന്ന വിവരം വിനീഷും കുടുംബവും അറിയുന്നത്. വിനീഷിന്‍റെ മാനസികാവസ്ഥ പരിഗണിച്ചാണ് ഈ വിവരം നേരത്തെ അറിയിക്കാതിരുന്നതെന്ന് സിദ്ദീഖ് തുവ്വൂർ പറഞ്ഞു. മോചനത്തിനായി കൂടെനിന്ന സിദ്ദീഖ് തുവ്വൂർ, യൂസുഫ് പെരിന്തൽമണ്ണ, സുഹൃത്ത് ഷാജി, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവരോട് കുടുംബം നന്ദി അറിയിച്ചു. നിലവിൽ വിനീഷ് സൗദിയിൽ ജോലിയിൽ തുടരുന്നുണ്ട്.

























Malayali youth caught in drug case released after legal battle

Next TV

Related Stories
ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദ്ദേശം

Mar 21, 2026 03:34 PM

ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ നിർദ്ദേശം

ഒമാനിൽ കനത്ത മഴയും ആലിപ്പഴ വർഷവും; വടക്കൻ ഗവർണറേറ്റുകളിൽ ജാഗ്രതാ...

Read More >>
പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു; കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ ശക്തം

Mar 21, 2026 03:15 PM

പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു; കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ ശക്തം

പഴകിയ മത്സ്യവും ചെമ്മീനും പിടിച്ചെടുത്തു, കുവൈത്തിൽ ഭക്ഷ്യസുരക്ഷ നടപടികൾ...

Read More >>
ഡ്രോണുകൾ പറത്തും മുൻപ് ശ്രദ്ധിക്കുക; നിയമം ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കുവൈത്ത്

Mar 21, 2026 03:11 PM

ഡ്രോണുകൾ പറത്തും മുൻപ് ശ്രദ്ധിക്കുക; നിയമം ലംഘിച്ചാൽ കടുത്ത നടപടിയെന്ന് കുവൈത്ത്

ഡ്രോണുകൾ പറത്തും മുൻപ് ശ്രദ്ധിക്കുക, നിയമം ലംഘിച്ചാൽ കടുത്ത നടപടിയെന്ന്...

Read More >>
യുഎഇയിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യത; കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

Mar 21, 2026 01:30 PM

യുഎഇയിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യത; കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ ഇന്ന് മിതമായ മഴയ്ക്ക് സാധ്യത; കാറ്റും പൊടിപടലങ്ങളും ഉയർന്നേക്കാമെന്ന്...

Read More >>
മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്; ഒമാനിൽ കനത്ത മഴക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

Mar 21, 2026 01:02 PM

മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്; ഒമാനിൽ കനത്ത മഴക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

ഒമാനിൽ കനത്ത മഴക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശവുമായി...

Read More >>
Top Stories










News Roundup