ദോഹ:(https://gcc.truevisionnews.com/) ഭാരതത്തിന്റെ വിനോദസഞ്ചാര പൈതൃകം ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിലെ പ്രശസ്തമായ ആഢംബര ട്രെയിനുകളെ പരിചയപ്പെടുത്താൻ ദോഹയിൽ റോഡ്‌ഷോ നടത്തി. ദേശീയ വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മഹാരാജാസ് എക്സ്പ്രസ്, ഗോൾഡൻ ചാരിയറ്റ് എന്നീ ട്രെയിനുകളുടെ സവിശേഷതകളാണ് അവതരിപ്പിച്ചത്.
ഖത്തറിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി), ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി) എന്നിവർ ചേർന്നാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള ടൂറിസം ബന്ധം ദൃഢമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിച്ചു. ഇരുരാജ്യങ്ങളിലെയും ടൂറിസം മേഖലയിലുള്ളവർ തമ്മിലുള്ള സഹകരണം വിനോദസഞ്ചാരത്തിന് പുതിയ കരുത്ത് പകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും രാജകീയമായ ആതിഥ്യമര്യാദയും വിളിച്ചോതുന്നതായിരുന്നു റോഡ്‌ഷോയിലെ പ്രദർശനം. ഐആർസിടിസി ഗ്രൂപ്പ് ജനറൽ മാനേജർ പ്രോമിള ഗുപ്ത പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.
ട്രാവൽ ആൻഡ് ടൂറിസം പ്രൊഫഷണലുകൾ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Train travel is now familiar to Doha, a roadshow was organized as part of the Tourism Day celebration



































