റിയാദ്: (https://gcc.truevisionnews.com/)കായികപ്രേമികൾ കാത്തിരിക്കുന്ന റിയാദ് ഇന്റർനാഷണൽ മാരത്തണിന്റെ അഞ്ചാം പതിപ്പ് ഇന്ന് നടക്കും. പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്‌മാൻ യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്നാരംഭിക്കുന്ന മാരത്തൺ അവിടെത്തന്നെയാണ് സമാപിക്കുക. 'വേൾഡ് അത്ലറ്റിക്‌സ് എലൈറ്റ് റോഡ് റേസ്' സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ടുള്ള വിപുലമായ തയ്യാറെടുപ്പുകളോടെയാണ് ഇത്തവണത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ (SFA) നേതൃത്വത്തിൽ നടക്കുന്ന ഈ കായിക മാമാങ്കത്തിന് സൗദി കായിക മന്ത്രാലയത്തിന്റെയും സൗദി അറേബ്യൻ അത്ലറ്റിക് ഫെഡറേഷന്റെയും പൂർണ്ണ പിന്തുണയുണ്ട്.
പങ്കെടുക്കുന്നവരുടെ കായികക്ഷമത അനുസരിച്ച് നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്ഫുൾ മാരത്തൺ: 42.2 കിലോമീറ്റർ ദൂരം. ഹാഫ് മാരത്തൺ: 21.1 കിലോമീറ്റർ ദൂരം.10 കി.മീ ഓട്ടം: പരിശീലനം സിദ്ധിച്ച ഓട്ടക്കാർക്കായി.5 കി.മീ ഓട്ടം: കുടുംബങ്ങൾക്കും കായിക വിനോദം ഇഷ്ടപ്പെടുന്ന തുടക്കക്കാർക്കും വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ അത്ലറ്റുകളും പ്രാദേശിക കായിക താരങ്ങളും ഈ മേളയിൽ അണിനിരക്കും.
The fifth edition of the Riyadh International Marathon begins today

































