(https://gcc.truevisionnews.com/)മസ്കത്ത്: അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു അമേരിക്കൻ ഡോളറിന് 91.99 എന്ന നിലവാരത്തിലേക്കാണ് രൂപ താഴ്ന്നത്. ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ഒരു ഒമാനി റിയാലിന് 238 രൂപയ്ക്ക് മുകളിലാണ് നിലവിൽ നൽകുന്നത്. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് കൂടുതൽ തുക ലഭിക്കുന്ന സാഹചര്യമാണുള്ളത്.
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് രൂപയെ വലിയ സമ്മർദ്ദത്തിലാക്കുന്നു.ആഗോള തലത്തിലെ അസ്ഥിരതയും യുദ്ധസാഹചര്യങ്ങളും നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു.അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്താത്തതും വിപണിയെ സ്വാധീനിച്ചു.
ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 8000 രൂപയോളമാണ് വർധിച്ചത്. രൂപയെ താങ്ങിനിർത്താൻ റിസർവ് ബാങ്ക് ഡോളറുകൾ വിറ്റഴിച്ചെങ്കിലും വലിയ ഫലമുണ്ടായില്ല. ഈ ജനുവരിയിൽ മാത്രം രൂപയുടെ മൂല്യം 2 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മിയെ സാരമായി ബാധിക്കും.
വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് രൂപയുടെ ഗതി നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്ന് സാമ്പത്തിക വിദഗ്ധനായ അഡ്വ. ആർ. മധുസൂദനൻ അഭിപ്രായപ്പെട്ടു.
Rupee falls to 91.99 against dollar


































