മസ്‌കത്ത്: ( gcc.truevisionnews.com ) തൃശൂർ, ചാവക്കാട് മണത്തല പള്ളിക്ക് പുറകു വശം താമസിക്കുന്ന പുതുവീട്ടിൽ തൊട്ടാപ്പിൽ ഷാഹുവിന്റെ മകൻ ഷാജിദ് (50) ഒമാനിലെ മസ്‌കത്ത്, റൂവിയിൽ അന്തരിച്ചു. റൂവിയിൽ സ്വകാര്യ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
മാതാവ്: തെരുവത്ത് പീടികയിൽ ജമീല. ഭാര്യ: ഹമീദ ഷാജിദ്, മക്കൾ: ആദിൽ, ഫസ. സാഹോദരങ്ങൾ: ഷാഹിദ, ഷാഹിന, ഷാബിന. മസ്‌കത്തിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Expatriate Malayali youth passes away in Oman

































