അൽഐൻ: ( gcc.truevisionnews.com )ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് അൽ ഐനിലെ അൽ ജിമ്മിയിലുള്ള കമ്യൂണിറ്റി സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ അൽ ഫലാജ് ഇൻവെസ്റ്റ്‌മെന്റ്‌സ് മാനേജിങ് ഡയറക്ടർ ഹംദാൻ അവദ് തരീഫ് മുഹമ്മദ് അൽ കെത്ബിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ജിസിസിയിലെ 269-ാമത്തേതും യുഎഇയിലെ 117-ാമത്തേതുമായ ഈ സ്റ്റോർ, അൽഐൻ മേഖലയിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന 19-ാമത് ശാഖയാണ്. 19,000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന ഈ ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി എന്നിവയ്ക്ക് പുറമെ മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകളും ഉപഭോക്താക്കൾക്കായി സജ്ജീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ജിസിസിയിൽ കൂടുതൽ സ്റ്റോറുകൾ തുറക്കുമെന്ന് ചടങ്ങിൽ സംസാരിച്ച എം.എ യൂസഫലി വ്യക്തമാക്കി.
ഇലക്ട്രോണിക്സ് ഹോം അപ്ലെയൻസ് ഉൽപന്നങ്ങളുമുണ്ട്. ഷോപ്പിങ് കൂടുതൽ സുഗമമാക്കാൻ സ്വന്തമായി ബിൽ അടയ്ക്കാൻ സാധിക്കുന്ന സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ലുലു ഇന്റർനാഷനൽ ഹോൾഡിങ്സ് ഡയറക്‌ടർ എ.വി. ആനന്ദ്, അൽ ഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ എന്നിവരും പങ്കെടുത്തു.
Lulu Group's new hypermarket opens in Al Ain



































