കുവൈത്ത് : (https://gcc.truevisionnews.com/)കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾക്ക് വ്യക്തിഗത ആവശ്യങ്ങൾക്കായി സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പരമാവധി മൂന്ന് വാഹനങ്ങൾ വരെ മാത്രമേ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ അനുവാദമുള്ളൂ എന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് ബോധവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ബൗഹാസൻ ആണ് ഇക്കാര്യം അറിയിച്ചത്.
കാറുകൾ, മോട്ടോർ സൈക്കിളുകൾ, പിക്കപ്പ് ട്രക്കുകൾ തുടങ്ങിയവയെല്ലാം ഈ മൂന്ന് വാഹനങ്ങളുടെ പരിധിയിൽ ഉൾപ്പെടും.നിലവിൽ മൂന്നിലധികം വാഹനങ്ങൾ കൈവശമുള്ളവർക്ക് അവയുടെ രജിസ്ട്രേഷൻ (ദഫ്തർ) പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല.എന്നാൽ, പുതിയതായി വാഹനങ്ങൾ വാങ്ങുമ്പോൾ നിശ്ചിത പരിധിയായ മൂന്നിൽ കൂടുതൽ കാറുകളോ ബൈക്കുകളോ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്ക് സാധിക്കില്ല
വാഹന ഉടമസ്ഥാവകാശം നിയന്ത്രിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും നടപടിക്രമങ്ങൾ സുതാര്യമാക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Ministry of Home Affairs with new rules for maximum three vehicles

































