മസ്‌കത്ത് : ( gcc.truevisionnews.com ) ശരീരഭാരം കുറയ്ക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. മരുന്നുകളുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗത്തെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു.
ഇത്തരം ചികിത്സകള്‍ ആരോഗ്യ വിദഗ്ധരുടെ മേല്‍നോട്ടത്തിലും സമഗ്രമായ ആരോഗ്യ പദ്ധതിയുടെ ഭാഗമായും മാത്രമേ എടുക്കാവൂ എന്നും മന്ത്രാലയം നിര്‍ദേശിച്ചു. അമിതവണ്ണമോ അമിതഭാരമോ ഉള്ളവർ ഉപയോഗിക്കുന്ന മെഡിക്കല്‍ ഓപ്ഷനുകളില്‍ ഒന്നാണ് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍. വിശപ്പ് കുറയ്ക്കുക, കൊഴുപ്പ് ആഗിരണം പരിമിതപ്പെടുത്തുക തുടങ്ങിയ വ്യത്യസ്ത സംവിധാനങ്ങളിലൂടെയാണ് ഈ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ പതിവ് നിരീക്ഷിക്കുക, സന്തുലിതവും ആരോഗ്യകരവുമായ ഭക്ഷണക്രമം നിലനിര്‍ത്തുക, അത്തരം മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ സ്ഥിരമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയുടെ പ്രാധാന്യവും മന്ത്രാലയം അറിയിച്ചു.
ആരോഗ്യ വിദഗ്ദരുടെ മേല്‍നോട്ടമില്ലാതെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെയും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യോഗ്യതയുള്ള ഒരു ഡോക്ടര്‍ക്ക് മാത്രമേ ഓരോ വ്യക്തിക്കും ഏറ്റവും അനുയോജ്യമായ ചികിത്സ നിര്‍ണയിക്കാന്‍ കഴിയൂ എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
oman health ministry issued guidelines for those using weight loss medication


































