മസ്കത്ത്: (https://gcc.truevisionnews.com/) വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്മാർക്കും അവരുടെ മക്കൾക്കും വോട്ടവകാശം ഉറപ്പാക്കണമെന്ന ആവശ്യവുമായി റൂവി മലയാളി അസോസിയേഷൻ (RMA) രംഗത്ത്.
പ്രവാസികളുടെയും വിദേശത്ത് ജനിച്ച അവരുടെ മക്കളുടെയും വോട്ടവകാശം സംരക്ഷിക്കുന്നതിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംഘടന ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി.
നിലവിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് പ്രവാസി ഇന്ത്യൻ പൗരന്മാർ ഗുരുതരമായ സാങ്കേതികവും ഭരണപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമാണുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പ്രധാനമായും സിക്സ് എ ഫോം മുഖേന നടത്തുന്ന രജിസ്ട്രേഷൻ നടപടിയിൽ മാതാപിതാക്കളുടെ ഇ.പി.ഐ.സി നമ്പർ, ബൂത്ത് നമ്പർ എന്നിവ രേഖപ്പെടുത്താനുള്ള സൗകര്യം ഇല്ലാത്തതും, ജന്മസ്ഥലം രേഖപ്പെടുത്തുമ്പോൾ ഇന്ത്യക്കുള്ളിലെ സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയും പ്രയാസപ്പെടുത്തുന്നതാണ്. ഇതുമൂലം വിദേശത്ത് ജനിച്ച പ്രവാസി ഇന്ത്യക്കാരുടെ മക്കൾക്ക് അവരുടെ യഥാർഥ ജന്മസ്ഥലം രേഖപ്പെടുത്താൻ കഴിയുന്നില്ല.
ഈ അപാകത കാരണം, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ (ഇ.ആർ.ഒ) അപേക്ഷകൾ ശരിയായി പരിശോധിച്ച് ബൂത്ത് ലെവൽ ഓഫിസർമാർക്ക് (ബി.എൽ.ഒ) കൈമാറാൻ കഴിയാതെ വരികയും ആയിരക്കണക്കിന് അർഹരായ ഇന്ത്യൻ പൗരന്മാർ രജിസ്ട്രേഷൻ നടപടികളിൽനിന്ന് പുറത്താക്കപ്പെടാനുള്ള സാഹചര്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Protection of expatriate voting rights: Ruvi Malayali Association submits a petition to the Election Commission of India


































