കുവൈത്തിൽ വിപണിയിലെ നിയമലംഘനങ്ങൾക്ക് പൂട്ട് വീഴും; വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി

കുവൈത്തിൽ വിപണിയിലെ നിയമലംഘനങ്ങൾക്ക് പൂട്ട് വീഴും; വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി
Jan 30, 2026 03:41 PM | By Anusree vc

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിലെ വിപണികളിൽ നിയമലംഘനങ്ങൾ തടയാൻ വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന കർശനമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സൽമിയയിൽ നടത്തിയ പരിശോധനയിൽ ആയിരക്കണക്കിന് വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കൂടാതെ, അപകടത്തിൽപ്പെട്ട വാഹനങ്ങൾ നിയമവിരുദ്ധമായി അറ്റകുറ്റപ്പണി നടത്തിയിരുന്ന ഗാരേജുകൾ പൂട്ടിക്കുകയും കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികൾ സൂക്ഷിച്ചിരുന്ന വൻ ഗോഡൗൺ കണ്ടെത്തുകയും ചെയ്തു.

സൽമിയയിലെ കടകളിൽ നിന്ന് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പായ 1,828 ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ആയിരക്കണക്കിന് ദിനാർ വിലമതിക്കുന്ന വസ്ത്രങ്ങൾ, ബാഗുകൾ, മറ്റ് ആക്സസറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഔദ്യോഗിക അനുമതിയില്ലാതെ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ രൂപമാറ്റം വരുത്തുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്ത നിരവധി ഗാരേജുകൾ മന്ത്രാലയം സീൽ ചെയ്തു.

കാലാവധി കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും സൂക്ഷിച്ച ഗോഡൗണിൽ നിന്നാണ് ഏറ്റവും വലിയ ശേഖരം കണ്ടെത്തിയത്. 700 കാർട്ടൺ ഗ്ലൗസുകൾ, ആയിരത്തോളം കാർട്ടൺ ഹോസുകൾ, മീറ്ററുകൾ, മാസ്കുകൾ, ബ്ലേഡുകൾ, ഗൗസുകൾ എന്നിവയ്ക്ക് പുറമെ തീയതികളിൽ മാറ്റം വരുത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. സ്വകാര്യ ക്ലിനിക്കുകളിലേക്കും മറ്റും ഇവ വിതരണം ചെയ്യാനായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നു.

Kuwait to crack down on market violations; Ministry of Commerce tightens inspections

Next TV

Related Stories
'ടിഷ്യു പേപ്പറിൽ ഭീഷണി സന്ദേശം'; കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടു

Jan 30, 2026 04:41 PM

'ടിഷ്യു പേപ്പറിൽ ഭീഷണി സന്ദേശം'; കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടു

'ടിഷ്യു പേപ്പറിൽ ഭീഷണി സന്ദേശം'; കുവൈറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തിന് ബേംബ്...

Read More >>
അതിർത്തി കടത്താൻ നോക്കി, ഒടുവിൽ കുടുങ്ങി; അസീറിൽ രണ്ട് ലക്ഷത്തോളം ലഹരിഗുളികകൾ പിടികൂടി

Jan 30, 2026 03:21 PM

അതിർത്തി കടത്താൻ നോക്കി, ഒടുവിൽ കുടുങ്ങി; അസീറിൽ രണ്ട് ലക്ഷത്തോളം ലഹരിഗുളികകൾ പിടികൂടി

അതിർത്തി കടത്താൻ നോക്കി, ഒടുവിൽ കുടുങ്ങി; അസീറിൽ രണ്ട് ലക്ഷത്തോളം ലഹരിഗുളികകൾ...

Read More >>
പ്രവാസി വോട്ടവകാശ സംരക്ഷണം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി റൂവി മലയാളി അസോസിയേഷൻ

Jan 30, 2026 02:13 PM

പ്രവാസി വോട്ടവകാശ സംരക്ഷണം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി റൂവി മലയാളി അസോസിയേഷൻ

പ്രവാസി വോട്ടവകാശ സംരക്ഷണം: ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകി റൂവി മലയാളി...

Read More >>
യുദ്ധഭീതി കാരണമായി..?; യുഎഇയിൽ ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം കടന്ന് സ്വർണം

Jan 30, 2026 01:14 PM

യുദ്ധഭീതി കാരണമായി..?; യുഎഇയിൽ ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം കടന്ന് സ്വർണം

യുഎഇയിൽ ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം കടന്ന്...

Read More >>
പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

Jan 30, 2026 01:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

പ്രവാസി മലയാളി യുവാവ് ഒമാനിൽ...

Read More >>
Top Stories