Jan 30, 2026 01:14 PM

ദുബായ്: ( gcc.truevisionnews.com ) യുഎഇയിൽ ചരിത്രത്തിലാദ്യമായി 22 കാരറ്റ് സ്വർണം ഗ്രാമിന് 600 ദിർഹം (ഏകദേശം 15036 രൂപ) കടന്നു. ഇന്നലെ രാവിലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 616.75 ദിർഹത്തിലായിരുന്നു വിപണനം തുടങ്ങിയത്. പിന്നീട് 623.50 ദിർഹം വരെ ഉയർന്നെങ്കിലും പല ഘട്ടങ്ങളിലായി താഴ്ന്ന് ഒടുവിൽ 585.25 ദിർഹത്തിൽ എത്തി. 24 കാരറ്റ് ഗ്രാമിന് 664.50 ദിർഹമാണ് വില. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും മേഖലയിലെ യുദ്ധ ഭീതിയും ഡോളറിന്റെ മൂല്യവർധനയുമാണ് സ്വർണ വില ഇത്രയും ഉയരാൻ കാരണമെന്നാണ് സൂചന.



Gold crosses 600 dirhams per gram for the first time in history in the UAE

Next TV

Top Stories










News Roundup