കുവൈത്ത് സിറ്റി : (https://gcc.truevisionnews.com/) കുവൈത്തിലെ കബ്ദിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന വൻ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം സുരക്ഷാ സേന തകർത്തു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പ്രമുഖ രാജ്യാന്തര ബ്രാൻഡുകളെ വെല്ലുന്ന രീതിയിലുള്ള വ്യാജ മദ്യമാണ് ഇവിടെ നിർമ്മിച്ചിരുന്നത്.
പരിശോധനയിൽ ഒറിജിനലിനെ വെല്ലുന്ന ലേബലുകളും സ്റ്റിക്കറുകളും പതിപ്പിച്ച ആയിരക്കണക്കിന് കുപ്പി മദ്യം കണ്ടെടുത്തു. മദ്യം കുപ്പികളിലാക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു.
വ്യാജ മദ്യ ഫാക്ടറി നടത്തിയിരുന്നവരെ 6 പേരെ അറസ്റ്റ് ചെയ്തു നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ അനധികൃതമായി നിർമിക്കുന്ന മദ്യം രാജ്യാന്തര ബ്രാൻഡുകളുടെ കുപ്പികളിലാക്കി വ്യാജ ലേബലുകൾ പതിച്ചാണ് സംഘം വിപണിയിൽ എത്തിച്ചിരുന്നത്.
ഉപഭോക്താക്കളെ കബളിപ്പിച്ച് യഥാർഥ വിദേശ മദ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇവർ. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Labels that rival the original; Secret brewing facility shut down in Kuwait


































