ദുബായ്:(gcc.truevisionnews.com) ദുബായ് മാരത്തൺ 2026 പ്രമാണിച്ച് ഫെബ്രുവരി ഒന്നിന് മെട്രോ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ഞായറാഴ്ച രാവിലെ അഞ്ച് മണി മുതൽ അർധരാത്രി 12 മണി വരെ സർവിസുകൾ ലഭ്യമാകും.സാധാരണഗതിയിൽ ഞായറാഴ്ചകളിൽ രാവിലെ എട്ട് മണിക്കാണ് സർവിസ് ആരംഭിക്കാറുള്ളതെങ്കിലും മാരത്തണിൽ പങ്കെടുക്കുന്നവരുടെ യാത്രാസൗകര്യം മുൻനിർത്തിയാണ് സമയം നേരത്തെയാക്കിയത്.
Dubai Metro timetable changes tomorrow



























