ദുബായ് : (gcc.truevisionnews.com) ഇടപാടുകൾക്ക് അക്കൗണ്ട് ഉടമ നേരിട്ട് ഒപ്പിടുന്ന രീതി മാറ്റി രാജ്യത്തെ ബാങ്കുകൾ ഡിജിറ്റൽ കയ്യൊപ്പിലേക്ക് മാറുന്നു. ഡിജിറ്റൽ സിഗ്നേച്ചർ സംവിധാനം വരുന്നതോടെ സ്മാർട് ആപ്ലിക്കേഷൻ വഴി ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയാക്കും.
ഇടപാടുകാർ നേരിട്ട് ബാങ്കിൽ എത്തി പൂർത്തിയാക്കേണ്ട കാര്യങ്ങൾക്കു പോലും ഡിജിറ്റൽ സാങ്കേതിക സൗകര്യം ഉപയോഗിക്കാം. ഡിജിറ്റൽ കയ്യൊപ്പിലേക്ക് മാറുന്നതിന് ബാങ്കിന്റെ സ്മാർട് ആപ്ലിക്കേഷനിൽ സ്വന്തം ഒപ്പ് അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ നൽകുന്ന ഒപ്പിന്റെ ആധികാരികത ബാങ്കുകൾ പരിശോധിക്കും. സെൻട്രൽ ബാങ്കിന്റെ അംഗീകാരവും ഈ കയ്യൊപ്പിന് ആവശ്യമാണ്.
ഇടപാടുകാർ നൽകുന്ന രേഖകളും പരിശോധിച്ച് ഉറപ്പാക്കും. ഒപ്പിന് അംഗീകാരം ലഭിച്ചാൽ പിന്നെ ഇടപാടുകാർക്ക് ബാങ്കുകൾ നേരിട്ടു സന്ദർശിക്കേണ്ടി വരില്ല. ഭാവിയിൽ ഈ ഡിജിറ്റൽ ഒപ്പ് മറ്റു സർക്കാർ രേഖകൾക്കും ഉപയോഗിക്കാൻ സാധിക്കും.
dubai banks embrace digital signatures





























