സകാക്ക:(https://gcc.truevisionnews.com/) സകാക്കയിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച നിരീക്ഷണ ക്യാമറ നശിപ്പിച്ച സൗദി സ്വദേശിയെ അൽജൗഫ് പോലീസ് പിടികൂടി. 'സാഹിർ' സംവിധാനത്തിന്റെ ഭാഗമായുള്ള ക്യാമറയാണ് ഇയാൾ തകർത്തത്.
പ്രതിയെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാവിഭാഗം വ്യക്തമാക്കി. അസീർ പ്രവിശ്യയിലെ ബീശയിൽ പൊതുസ്ഥലത്ത് വെച്ച് രണ്ട് സ്ത്രീകളുമായി വാക്കുതർക്കത്തിലും സംഘർഷത്തിലും ഏർപ്പെട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഇയാളെയും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അസീർ പോലീസ് അറിയിച്ചു.
Saudi national arrested by police for destroying surveillance camera

































