ഷാർജ: (gcc.truevisionnews.com) മഴയത്ത് തിരക്കേറിയ റോഡിൽ അഭ്യാസപ്രകടനം നടത്തിയ എട്ട് വാഹനങ്ങൾ ഷാർജ പൊലീസ് പിടികൂടി. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന രീതിയിലുള്ള ഡ്രൈവിങ്ങിന് 2,000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക്ക് പോയിന്റും ചുമത്തി. കൂടാതെ രണ്ട് മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയു ചെയ്തു.
ലൈസൻസില്ലാതെ വാഹനമോടിച്ച കുറ്റത്തിന് ചില ഡ്രൈവർമാർക്ക് 3,000 ദിർഹം പിഴയും 23 ബ്ലാറ്റ് പോയന്റും മൂന്നു മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്തതായി ഷാർജ പൊലീസ് അറിയിച്ചു. ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ അടിസ്ഥാന സ്തംഭങ്ങളിൽ ഒന്നാണ് ട്രാഫിക് നിയമങ്ങളുടെ പാലനമെന്ന് ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഓഫ് ഷാർജ പൊലീസ് മേധാവി കേണൽ ഖാലിദ് മുഹമ്മദ് അൽകി പറഞ്ഞു.
റോഡ് ഉപഭോക്താക്കൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഡ്രൈവിങ് ശ്രദ്ധയിൽപ്പെട്ടാൽ 999 എന്ന എമർജൻസി നമ്പറിലോ 901 എന്ന നോൺ എമർജൻസി നമ്പറിലോ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നിയമലംഘകരുടെ വിഡിയോയും ഷാർജ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Police seize eight vehicles in Sharjah during exercise on rain-damaged roads


































