സൗദിയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Feb 3, 2026 05:56 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) ഹൃദയാഘാതം മൂലം സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാനിൽ മരിച്ച ചെങ്ങന്നൂർ സ്വദേശി കെ.എസ്. മുരളീധരന്‍റെ (60) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു. ചെങ്ങന്നൂർ എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ഹണി വില്ലയിൽ താമസിച്ചിരുന്ന മുരളീധരൻ കഴിഞ്ഞ മാസം 20-നാണ് മരിച്ചത്. പ്രവാസി സംഘടനയായ ‘ജല’യുടെ സജീവ ഇടപെടലിലൂടെയാണ് മൃതദേഹം റിയാദ് വഴി കൊച്ചിയിലേക്ക് കൊണ്ടുപോയത്.

ജിസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംബാമിങ് നടപടികൾക്കായി കഴിഞ്ഞ ദിവസം അബൂഅരീഷ് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കൊച്ചിയിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ബുധനാഴ്ച രാവിലെ പെരിങ്ങിലിപ്പുറത്തെ വീട്ടുവളപ്പിൽ നടക്കും. ശ്രീധരൻ-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അജി മുരളി. മക്കൾ: അമൽ മുരളി (ബഹ്‌റൈൻ), അമൃത് മുരളി, അമർ മുരളി.

30 വർഷമായി ജിസാനിൽ ജോലി ചെയ്തിരുന്ന മുരളീധരൻ ആറ് വർഷത്തിന് ശേഷം നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ജിസാൻ ഫിഷ് മാർക്കറ്റിന് സമീപത്തെ താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട് അബോധാവസ്ഥയിലായ അദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Body of expatriate Malayali who died in Saudi Arabia brought back home

Next TV

Related Stories
കണ്ണൂർ സ്വദേശിയായ ഒന്നര  വയസ്സുകാരൻ  ദോഹയിൽ മരിച്ചു

Feb 3, 2026 07:42 PM

കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ ദോഹയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ ഒന്നര വയസ്സുകാരൻ ദോഹയിൽ...

Read More >>
കുവൈത്തിൽ 100 മില്യൺ ദിനാറിന്റെ കള്ളപ്പണ വേട്ട; രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം

Feb 3, 2026 05:31 PM

കുവൈത്തിൽ 100 മില്യൺ ദിനാറിന്റെ കള്ളപ്പണ വേട്ട; രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ 100 മില്യൺ ദിനാറിന്റെ കള്ളപ്പണ വേട്ട; രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ തകർത്ത് ആഭ്യന്തര...

Read More >>
ജിസിസി - ഒമാൻ വൈദ്യുതി ഇന്റർകണക്ഷൻ പദ്ധതിക്ക് തുടക്കം

Feb 3, 2026 04:50 PM

ജിസിസി - ഒമാൻ വൈദ്യുതി ഇന്റർകണക്ഷൻ പദ്ധതിക്ക് തുടക്കം

ജിസിസി - ഒമാൻ വൈദ്യുതി ഇന്റർകണക്ഷൻ പദ്ധതിക്ക്...

Read More >>
മനാമയിൽ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി

Feb 3, 2026 01:42 PM

മനാമയിൽ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക് തുടക്കമായി

മനാമയിൽ ‘ഒരു നേരത്തെ ആഹാരം’ പദ്ധതിക്ക്...

Read More >>
ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ സജീവം; വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം

Feb 3, 2026 01:20 PM

ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ സജീവം; വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ നിർദ്ദേശം

ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സ്മാർട്ട് ക്യാമറകൾ സജീവം, വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ...

Read More >>
Top Stories

News Roundup