തൃശൂർ: (https://truevisionnews.com/)നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് എന്ന ബോർഡ് കണ്ടാൽ വെറുതെയാണെങ്കിൽ പോലും എവിടെയാണ് കാമറ എന്ന് നിങ്ങൾ പരതാറില്ലേ?. തൃശൂരിൽ കലോത്സവ മേളത്തിന് തുടക്കമായിരിക്കുകയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിപുലമായ നിരീക്ഷണ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഓരോ വേദികളും കൃത്യമായി പൊലീസിന്റെ കണ്ണിൽപ്പെടും.
25 വേദികൾ, കലവറ, ഭക്ഷണവിതരണ കേന്ദ്രം എന്നിവയുൾപ്പെടെ കലോത്സവ നഗരിയിലെ എല്ലാ പ്രധാന ഭാഗങ്ങളും 250 അത്യാധുനിക കാമറകളുടെ നിരീക്ഷണത്തിലാണ്. സിറ്റി കമ്മീഷണർ ഓഫീസിലെ കൺട്രോൾ റൂമിന് പുറമെ, പ്രധാന വേദിയായ സൂര്യകാന്തിയിൽ അഞ്ചുദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്.
നഗരത്തിൽ നേരത്തെയുള്ള 300 കാമറകൾക്ക് പുറമെയാണ് എഎൻപിആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) സൗകര്യമുള്ള പുതിയ 250 കാമറകൾ കൂടി സ്ഥാപിച്ചത്. സൈബർ പൊലീസ് എസ്ഐ ടി ഡി ഫീസ്റ്റോയുടെ നേതൃത്വത്തിൽ ബിടെക്, കമ്പ്യൂട്ടർ സയൻസ് ബിരുദധാരികളായ എം ആർ റെനീഷ്, ജിതിൻ രാജ്, സി വി സാംസൺ, അഭിഭിലായ്, ജയപ്രകാശ്, അഖിൽ രാജ് എന്നീ സി പിഒമാരാണ് ഈ ഹൈടെക് നിരീക്ഷണ ടീമിലുള്ളത്.
Police officers keep an eye on the city for the Kalotsava festival


































