കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈറ്റിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയായ ജഹ്‌റ നേച്ചർ റിസർവ് നവംബർ മാസത്തിൽ സന്ദർശകർക്കായി തുറക്കും. ശൈത്യകാലം മുഴുവൻ പൊതുജനങ്ങൾക്കായി റിസർവ് സന്ദർശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈറ്റിലെ മറ്റ് ഭൂപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി, വലിയ തടാകങ്ങളാണ് ജഹ്‌റ നേച്ചർ റിസർവിൻ്റെ മുഖ്യ ആകർഷണം. ഈ തടാകങ്ങളും തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങളും കാരണം ഇത് രാജ്യത്തെ ഒരു പ്രധാന പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി മാറും.
ദേശാടനപ്പക്ഷികളുടെ പ്രധാന സങ്കേതമായ ഇവിടെ ഇതുവരെ 300ഓളം പക്ഷി ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. കടലിനോട് ചേർന്ന് വളരുന്ന കണ്ടൽക്കാടുകളും അപൂർവമായ 70ഓളം സസ്യ ഇനങ്ങളും ജഹ്‌റ നേച്ചർ റിസർവിന്റെ സമ്പത്താണ്. രാജ്യത്തിന്റെ വടക്ക് ഖുവൈസത്ത് മുതൽ തെക്ക് ജാബിർ അൽ അഹമ്മദ് വരെ ഏകദേശം 18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായാണ് ഈ സംരക്ഷിത പ്രദേശം
Good news for nature lovers; Jahra Nature Reserve, Kuwait's first eco-tourism project, will open to visitors in November